ജമ്മു കശ്മീരില്‍ ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടന്നേക്കില്ല; വോട്ടര്‍ പട്ടിക വരാന്‍ വൈകും

ജമ്മു കശ്മീരില്‍ ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടന്നേക്കില്ല; വോട്ടര്‍ പട്ടിക വരാന്‍ വൈകും

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനുള്ള സാധ്യതകള്‍ മങ്ങുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് നീട്ടിയതോടെയാണ് ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത അസ്തമിച്ചത്.

ഒക്ടോബര്‍ 31 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. ഡിസംബറില്‍ ഗുജറാത്ത് ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനൊപ്പം ജമ്മു കശ്മീരിനെയും ഉള്‍പ്പെടുത്താനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം.

വോട്ടര്‍ പട്ടിക തയാറായാല്‍ ഉടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും അറിയിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കശ്മീരിലെയും ചെനാബിലെയും മഞ്ഞുകാലത്തിന് ശേഷമേ തെരഞ്ഞെടുപ്പിന് സാധ്യതയുള്ളൂ.

അതേസമയം, കൂടുതല്‍ പേര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം നല്‍കാനാണ് തീയതി നീട്ടിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ഒക്ടോബര്‍ ഒന്നിനോ അതിന് മുന്നെയോ പതിനെട്ട് വയസ് തികഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.