3 ദിനം വാരാന്ത്യ അവധി, ഷാ‍ർജയില്‍ അപകടങ്ങള്‍ കുറഞ്ഞുവെന്ന് വിലയിരുത്തല്‍

3 ദിനം വാരാന്ത്യ അവധി, ഷാ‍ർജയില്‍ അപകടങ്ങള്‍ കുറഞ്ഞുവെന്ന് വിലയിരുത്തല്‍

ഷാ‍ർജ: എമിറേറ്റിലെ വാഹനാപകടങ്ങളിലും അപകടമരണനിരക്കിലും 2022 ലെ ആദ്യ മൂന്ന് മാസങ്ങളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. വാരാന്ത്യ അവധി ദിനങ്ങള്‍ മൂന്ന് ദിനമായതാണ് വാഹനാപകടങ്ങളിലും അപകടമരണനിരക്കിലും കുറവുണ്ടാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. 2021 നെ അപേക്ഷിച്ച് വാഹനാപകടങ്ങളില്‍ 40 ശതമാനം കുറവ് രേഖപ്പെടുത്തിയെന്ന് ഷാ‍ർജ എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച പഠനം വ്യക്തമാക്കുന്നു.

യുഎഇയില്‍ ഷാർജയാണ് മൂന്ന് ദിവസം വാരാന്ത്യ അവധി നല്‍കുന്ന എമിറേറ്റ്. വെളളി, ശനി, ഞായർ ദിവസങ്ങളിലാണ് എമിറേറ്റില്‍ അവധി. ജനുവരി മുതലാണ് പുതിയ മാറ്റം പ്രാബല്യത്തിലായത്. എന്നാല്‍ പ്രവൃത്തി സമയം ദീർഘിപ്പിച്ചിട്ടുണ്ട്. രാവിലെ 7.30 മുതല്‍ വൈകീട്ട് 3.30 വരെയാണ് എമിറേറ്റിലെ പ്രവൃത്തിസമയം. 

പ്രവ‍ൃത്തി ദിനങ്ങള്‍ കുറഞ്ഞത് ജീവനക്കാർക്ക് ഇടയില്‍ ഉല്‍പാദനക്ഷമത ഉയർത്തിയതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു. വാഹനങ്ങളുടെ ഉപയോഗം കുറഞ്ഞതോടെ പുകമലിനീകരണത്തിലും കുറവുണ്ടായിട്ടുണ്ടെന്ന് പഠനം പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.