'ഞാന്‍ അത്യധികം ആഗ്രഹിച്ചു': ആരാധനാക്രമ രൂപീകരണത്തെ കുറിച്ചുള്ള മാര്‍പാപ്പയുടെ അപ്പസ്‌തോലിക ലേഖനത്തിന്റെ മലയാള പരിഭാഷ പുറത്തിറങ്ങി

'ഞാന്‍ അത്യധികം ആഗ്രഹിച്ചു': ആരാധനാക്രമ രൂപീകരണത്തെ കുറിച്ചുള്ള മാര്‍പാപ്പയുടെ അപ്പസ്‌തോലിക ലേഖനത്തിന്റെ  മലയാള പരിഭാഷ പുറത്തിറങ്ങി

തിരുവനന്തപുരം: ദൈവജനത്തിന്റെ ആരാധനാക്രമ രൂപീകരണത്തെ കുറിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 'ഞാന്‍ അത്യധികം ആഗ്രഹിച്ചു' എന്ന ഏറ്റവും പുതിയ അപ്പസ്‌തോലിക ലേഖനത്തിന്റെ മലയാള പരിഭാഷ പ്രകാശനം ചെയ്തു.

തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രാപ്പോലീത്ത ഡോ. തോമസ് ജെ. നെറ്റൊ, സഹായ മെത്രാന്‍ ഡോ. ക്രിസ്തു ദാസിന് ആദ്യ കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. ചടങ്ങില്‍ കാര്‍മല്‍ ഇന്റര്‍നാഷണല്‍ പബ്ലിഷിംഗ് ഹൗസിന്റെ ഡയറക്ടര്‍ ഫാ. ജെയിംസ് ആലക്കുഴിയില്‍ ഓ.സി.ഡി സന്നിഹിതനായിരുന്നു.

വിശുദ്ധ ലൂക്കായുടെ സുവിശേഷം ഇരുപത്തിരണ്ടാം അധ്യായത്തിലെ ''പീഡയനുഭവിക്കുന്നതിനു മുന്‍പ്, നിങ്ങളോടുകൂടെ ഈ പെസഹാ ഭക്ഷിക്കുന്നതിന് ഞാന്‍ അത്യധികം ആഗ്രഹിച്ചു'' എന്ന 15 -ാം വാക്യത്തെ പരാമര്‍ശിച്ചു കൊണ്ടാണ് ദൈവജനത്തിന്റെ ആരാധനക്രമ രൂപീകരണത്തെ സംബന്ധിച്ച 65 ഖണ്ഡികകളുള്ള പുതിയ അപ്പസ്‌തോലിക ലേഖനം 2022 ജൂണ്‍ 29 ന് ഫ്രാന്‍സിസ് പാപ്പാ പുറത്തിറക്കിയത്.

പുതിയ നിര്‍ദ്ദേശങ്ങളുടെയോ പ്രത്യേക മാനദണ്ഡങ്ങളുടെയോ ഒരു മാര്‍ഗ രേഖ എന്നതിനേക്കാള്‍ ആരാധനാ ക്രമത്തിന്റെ മനോഹാരിത വീണ്ടും കണ്ടെത്തുക എന്നുള്ളതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. അപരന് ഇടം കൊടുക്കുന്നതായിരിക്കണം ആരാധനാക്രമം എന്ന് ഓരോ ഖണ്ഡികയിലും മാര്‍പ്പാപ്പ ഓര്‍മിപ്പിക്കുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.