കോണ്‍ഗ്രസിന്റെ ഓണ്‍ലൈന്‍ റേഡിയോ ചാനല്‍ ഓഗസ്റ്റ് 15 മുതല്‍

കോണ്‍ഗ്രസിന്റെ ഓണ്‍ലൈന്‍ റേഡിയോ ചാനല്‍ ഓഗസ്റ്റ് 15 മുതല്‍

കോഴിക്കോട്: ചിന്തന്‍ ശിബിരത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കെപിസിസി ഓണ്‍ലൈന്‍ റേഡിയോ ജയ്‌ഹോയുടെ പ്രക്ഷേപണം ഓഗസ്റ്റ് 15 ന് ആരംഭിക്കും. വാര്‍ത്തയ്ക്കും വിനോദത്തിനും പ്രധാന്യം നല്‍കി കൊണ്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് ജയ്ഹോ റേഡിയോ ജനങ്ങളിലെത്തുക.

തിരുവനന്തപുരം ഇന്ദിരാഭവനില്‍ രാവിലെ 10 ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി ഉദ്ഘാടനം നിര്‍വഹിക്കും. ശ്രോതാക്കളെ ആകര്‍ഷിക്കുന്ന വാര്‍ത്തകള്‍, വാര്‍ത്താധിഷ്ഠിത പരിപാടികള്‍, വിനോദപരിപാടികള്‍ എന്നിവയ്ക്ക് പുറമെ ലോക മലയാളികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള നിരവധി മത്സരപരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാക്കള്‍ റോഡിയോ പരിപാടികളില്‍ അവതാരകരായി എത്തിച്ചേരും. ഡിസ്‌കവറി ഓഫ് ഇന്ത്യ, ഗാന്ധിപര്‍വം തുടങ്ങിയ പരിപാടികളും റേഡിയോ ജയ്‌ഹോയുടെ പ്രത്യേകതയാണ്. അതേസമയം പാര്‍ട്ടി പത്രമായ വീക്ഷണവും ചാനലായ ജയ്ഹിന്ദ് ടിവിയും പ്രതിസന്ധി നേരിടുമ്പോള്‍ ഇത്തരത്തിലൊരു റേഡിയോ ചാനല്‍ തുടങ്ങുന്നതിനെതിരേ പ്രതിഷേധം ഉയരുന്നുണ്ട്. ചാനലിലും പത്രത്തിലും ശമ്പളം മുടങ്ങിയിട്ട് മാസങ്ങളേറെയായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.