പുറത്തു നിന്ന് ഡീസല്‍ നിറയ്ക്കരുത്; ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി കെഎസ്ആര്‍ടിസി മാനേജ്മെന്റ്

പുറത്തു നിന്ന് ഡീസല്‍ നിറയ്ക്കരുത്; ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി കെഎസ്ആര്‍ടിസി മാനേജ്മെന്റ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ ഇന്ധനം നിറയ്ക്കുന്നതില്‍ കര്‍ശന ഉത്തരവുമായി മാനേജ്മെന്റ്. അനുവാദമില്ലാതെ പുറത്തു നിന്നും ഇന്ധനം അടിക്കരുതെന്നാണ് ജീവനക്കാര്‍ക്ക് അറിയിപ്പ് നല്‍കിയിരിക്കുന്നത്. അനാവശ്യ സര്‍വീസുകള്‍ റദ്ദാക്കാനും അറിയിപ്പുണ്ട്.

സര്‍ക്കാര്‍ അനുവദിച്ച 20 കോടി ഉപയോഗിച്ച് ഇന്ധന കമ്പനികളുടെ കുടിശിക തീര്‍ത്ത് ഇന്നലെയാണ് ഡീസല്‍ പ്രതിസന്ധി പരിഹരിച്ചത്. ഡീസല്‍ സ്റ്റോക്ക് പാലിക്കുന്നതില്‍ കൃത്യമായ മുന്‍ കരുതല്‍ വേണമെന്നും അനാവശ്യ സര്‍വീസുകള്‍ റദ്ദാക്കണമെന്നുമാണ് മാനേജ്മെന്റ് നിര്‍ദ്ദേശം. 15 നും 16 നും പരമാവധി ദീര്‍ഘദൂര സര്‍വീസ് നടത്തുന്നതിന് വേണ്ടിയാണിത്.

ഡീസല്‍ ഇല്ലാത്ത സാഹചര്യം വരാതെ നോക്കാന്‍ മേഖല അധികാരികള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. ഓണത്തിന് കൂടുതല്‍ വരുമാനം നേടി അടുത്ത മാസത്തെ ശമ്പള വിതരണത്തില്‍ പ്രശ്നങ്ങളുണ്ടാകാതെ നോക്കുകയാണ് മാനേജ്മെന്റിന്റെ ലക്ഷ്യം. അതേസമയം, ഓണം ഉള്‍പ്പെടെ അവധി മുന്നില്‍ കണ്ട് കേരളത്തിലേക്കുള്ള സ്പെഷ്യല്‍ സര്‍വീസുകള്‍ക്ക് 20 ശതമാനം വരെ അധിക ചാര്‍ജ് ഈടാക്കുമെന്ന് കര്‍ണാടക ആര്‍ടിസി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.