ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിന്ധു കളിക്കില്ല; വില്ലനായത് പരിക്ക്

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിന്ധു കളിക്കില്ല; വില്ലനായത് പരിക്ക്

ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധു കളിക്കില്ല. കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരത്തിനിടെ ഇടത് കണങ്കാലില്‍ പരിക്കേറ്റതാണ് കാരണം. തനിക്ക് ഡോക്ടര്‍മാര്‍ വിശ്രമം അനുവദിച്ചിട്ടുണ്ടെന്നും ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറേണ്ടി വരികയാണെന്നും സിന്ധു ട്വിറ്ററിലൂടെ അറിയിച്ചു.

ഗെയിംസിലെ ക്വാര്‍ട്ടര്‍ ഫൈനലിലാണ് സിന്ധുവിന് പരിക്കേറ്റത്. അസഹനീയമായ വേദന സഹിച്ചാണ് താരം രാജ്യത്തിനു വേണ്ടി സ്വര്‍ണം നേടിയത്. ഫൈനലില്‍ കാനഡയുടെ മിഷേല്‍ ലിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു സ്വര്‍ണം സ്വന്തമാക്കിയത്.

ഫൈനല്‍ കളിക്കുമ്പോഴും അതിനുശേഷവും വേദന അസഹനീയമായിരുന്നു. ഹൈദരാബാദില്‍ തിരിച്ചെത്തിയ ഉടന്‍ എംആര്‍ഐ എടുത്തു. ഇതിലാണ് ഇടതു കാലിലെ ഒടിവ് സ്ഥിരീകരിച്ചത്. ഡോക്ടര്‍മാര്‍ ഏതാനും ആഴ്ച വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. വീണ്ടും പരിശീലനത്തിലേക്ക് മടങ്ങും. പിന്തുണയ്ക്കും സ്നേഹത്തിനും എല്ലാവര്‍ക്കും നന്ദിയെന്ന് സിന്ധു ട്വിറ്ററില്‍ കുറിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.