തിരുവനന്തപുരം: കശ്മീരിനെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ സിപിഎം സഹയാത്രികനും പഴയകാല സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് (സിമി) നേതാവുമായ കെ.ടി ജലീലിനെതിരെ തിരുവനന്തപുരത്തും പരാതി. എബിവിപിയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ജലീലിനെതിരെ ഡല്‍ഹിയിലും തിരുവനന്തപുരത്തുമായി രണ്ട് പരാതികളാണ് നിലവിലുള്ളത്.
എബിവിപി സംസ്ഥാന സെക്രട്ടറി ശ്രീഹരിയാണ് പരാതി നല്‍കിയത്. നിയമ നടപടയിലേക്ക് പൊലീസ് കടന്നതിനെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. നിലവില്‍ നിയമോപദേശം തേടിയെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ജലീല്‍ കേരളത്തില്‍ മടങ്ങിയെത്തി. ഡല്‍ഹിയിലെ പരിപാടികള്‍ വെട്ടിച്ചുരുക്കിയാണ് ജലീല്‍ മടങ്ങിയത്.
കൊച്ചിയിലെത്തിയ ജലീല്‍ വളാഞ്ചേരിയിലേക്ക് തിരിച്ചു. കശ്മീര്‍ സംബന്ധിച്ച പരാമര്‍ശം ജലീല്‍ ഇന്നലെ പിന്‍വലിച്ചിരുന്നു. നോര്‍ക്കയുടെ പരിപാടിയില്‍ ഇന്ന് പങ്കെടുക്കേണ്ടതായിരുന്നു. പുലര്‍ച്ചെ മൂന്നിനുള്ള വിമാനത്തില്‍ ഡല്‍ഹിയില്‍നിന്ന് തിരിച്ചു. അതേസമയം ജലീല്‍ മടങ്ങിയത് വീട്ടില്‍നിന്ന് സന്ദേശം ലഭിച്ചതിനാലെന്ന് മുന്‍ മന്ത്രി എ.സി. മൊയ്തീന്‍ പ്രതികരിച്ചു.
ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച സംഘടനയായിരുന്നു സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ്. കേന്ദ്രസര്‍ക്കാര്‍ ഈ തീവ്രവാദ സംഘടനയെ പിന്നീട് നിരോധിച്ചിരുന്നു. ഇതിനുശേഷം മുസ്ലീം ലീഗില്‍ ചേര്‍ന്ന ജലീല്‍ പിന്നീട് സിപിഎമ്മിനൊപ്പം ചേരുകയായിരുന്നു. ജലീലിന്റെ തീവ്ര ഇന്ത്യ വിരുദ്ധ നിലപാടുകളും ക്രൈസ്തവര്‍ക്കെതിരായ പ്രസ്താവനകളും മുമ്പ് വലിയ വിവാദത്തിന് കാരണമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.