ഇസ്ലാമാബാദ്: ഇന്ത്യയെ വീണ്ടും പ്രശംസിച്ച പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ് പ്രദര്‍ശിപ്പിച്ച ശേഷം ജയ്ശങ്കറിനെ അദേഹം പ്രകീര്‍ത്തിക്കുകയും ചെയ്തു. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ പ്രശംസിക്കാനാണ് ഇമ്രാന്‍ ലാഹോറില്‍ നടന്ന പാര്‍ട്ടിയുടെ സമ്മേളനത്തെ ഉപയോഗിച്ചത്.
ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഒരേസമയം സ്വാതന്ത്ര്യം നേടാമെങ്കില്‍, ന്യൂഡല്‍ഹിക്ക് സ്വന്തം ജനതാല്‍പര്യം അനുസരിച്ചു സ്വതന്ത്ര വിദേശനയം രൂപീകരിക്കാനാവുമെങ്കില്‍, ആരാണ് ഷഹബാസ് ഷരീഫ് സര്‍ക്കാരിനെ അതില്‍ നിന്നു പിന്നോട്ടുവലിക്കുന്നത്? റഷ്യയില്‍ നിന്ന് എണ്ണ വാങ്ങരുതെന്ന് യുഎസ് ഇന്ത്യയോട് ആവശ്യപ്പെട്ടു.
യുഎസിന്റെ തന്ത്രപ്രധാന സഖ്യരാജ്യമാണ് ഇന്ത്യ. എന്നാല്‍ പാക്കിസ്ഥാന്‍ അല്ല. പക്ഷേ, ഇന്ത്യന്‍ വിദേശകാര്യമന്ത്രി എന്താണു പറഞ്ഞതെന്ന് നമുക്ക് കേള്‍ക്കാം'- ഇതു പറഞ്ഞ് ഇമ്രാന്‍ ജയ്ശങ്കറിന്റെ വിഡിയോ ക്ലിപ് പ്രദര്‍ശിപ്പിച്ചു. ഇതാദ്യമയിട്ടല്ല ഇമ്രാന്‍ ഖാന്‍ ഇന്ത്യയെയും മോഡി സര്‍ക്കാരിനെയും അഭിനന്ദിക്കുന്നത്.
പ്രധാനമന്ത്രിയായിരുന്ന സമയത്തും ഇന്ത്യയുടെ നയങ്ങളെ അദേഹം പ്രശംസിച്ചിരുന്നു. വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാക്കിസ്ഥാനില്‍ സര്‍ക്കാരിനെതിരേ ജനങ്ങള്‍ക്കിടയില്‍ അമര്‍ഷം പുകയുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.