കമ്പാല: കത്തോലിക്കാ കോണ്‍ഗ്രസ് പ്രവര്‍ത്തന മേഖല കൂടുതല്‍ വിശാലമാക്കുന്നു. ഇതിന്റെ ഭാഗമായി സംഘടനയുടെ നൈജീരിയ ചാപ്റ്ററിന്റെ ഉദ്ഘാടനം ഇന്ന് നടന്നു. കത്തോലിക്കാ കോണ്‍ഗ്രസിന്റെ സംഘടന സംവിധാനം എത്തുന്ന 50 മത്തെ രാജ്യമെന്ന പ്രത്യേകതയും നൈജീരിയയ്ക്കുണ്ട്. ഡോ. വിന്‍സെന്റ് പാലത്തിങ്കലാണ് നൈജീരിയ ചാപ്റ്ററിന്റെ പ്രസിഡന്റ്.
ആഫ്രിക്കയിലെ ആദ്യ ചാപ്റ്റര്‍ തുടങ്ങുന്നത് ഉഗാണ്ടയിലാണ്. പിന്നീട് മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം വ്യാപിച്ചു. നിലവില്‍ കെനിയ, ഈജിപ്ത്, ബോട്‌സ്വാന, സാംബിയ, ഘാന, ദക്ഷിണാഫ്രിക്ക, സെന്‍ഷ്വസ്, റുവാണ്ട എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളിലും കത്തോലിക്കാ കോണ്‍ഗ്രസ് ചാപ്റ്റര്‍ സജീവമാണ്.
നൈജീരിയ ചാപ്റ്ററിന്റെ ഉദ്ഘാടനത്തില്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഡോ. കെ.എം മാത്യു സ്വാഗത പ്രസംഗവും ആഫ്രിക്കയില്‍ നിന്നുള്ള ഗ്ലോബല്‍ പ്രസിഡന്റ് വര്‍ഗീസ് തമ്പി ആമുഖ പ്രസംഗവും നടത്തി. 48 വര്‍ഷമായി നൈജീരിയയില്‍ ആതുരസേവനം നടത്തുന്ന ഡോ. വിന്‍സെന്റ് പാലത്തിങ്കലിനെ സ്പിരിച്യുല്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് നെടുമറ്റം ആദരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.