ന്യൂഡല്‍ഹി: ധീരതയ്ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് രാജ്യം. പുല്‍വാമയില്‍ രണ്ട് ഭീകരവാദികളെ വധിച്ച് ധീരത പ്രകടിപ്പിച്ച നായിക് ദേവേന്ദ്ര പ്രതാപ് സിങിനെ കീര്‍ത്തി ചക്ര നല്‍കി രാജ്യം ആദരിച്ചു. സമാധാന കാലത്തെ രണ്ടാമത്തെ ഉയര്‍ന്ന ബഹുമതിയാണ് കീര്‍ത്തിചക്ര.
2022 ജനുവരി 29ന് പുല്‍വാമയില്‍ നടന്ന ഓപ്പറേഷനില്‍ നായിക് രണ്ട് കൊടും ഭീകരരെ വെടിവെപ്പില്‍ വധിച്ചിരുന്നു. അസാധാരണമായ ധീരത പ്രകടിപ്പിച്ചാണ് അദ്ദേഹം ഏറ്റുമുട്ടിയത്. വീര്യം, ധീരത, ആത്മത്യാഗം എന്നിവയ്ക്കുള്ള രാജ്യത്തിന്റെ സൈനിക ബഹുമതിയാണ് കീര്‍ത്തി ചക്ര.
മൂന്ന് കീര്‍ത്തി ചക്രങ്ങളും 13 ശൗര്യ ചക്രങ്ങളും ഉള്‍പ്പെടുന്ന 107 ധീരത പുരസ്‌കാരങ്ങള്‍ക്കാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു സ്വാതന്ത്ര്യദിനത്തില്‍ സമ്മാനിക്കുന്നതിനായി അംഗീകാരം നല്‍കിയത്. രണ്ട് ബാര്‍ സേന മെഡലുകള്‍, 81 സേന മെഡലുകള്‍, ഒരു നവോ സേന മെഡല്‍, ഏഴ് വായുസേന മെഡലുകള്‍ എന്നിവയും പ്രഖ്യാപിച്ചു.
ധീരതക്കുള്ള ബാര്‍ ടു സേനാ മെഡല്‍ രണ്ടുപേരും മേജര്‍ എ. ദിനേശ്, നിഖില്‍ മാഞ്ചന്ത, ക്യാപ്റ്റന്‍ ആബിദ് സുഹൈല്‍, ക്യാപ്റ്റന്‍ കെ. ശ്രീവല്‍സന്‍ തുടങ്ങി 81 പേര്‍ ധീരതക്കുള്ള സേനാ മെഡലിനും അര്‍ഹരായി.
എട്ട് കരസേനാംഗങ്ങള്‍, നാവിക സേനയിലെ ഒരു ഉദ്യോഗസ്ഥന്‍, രണ്ട് പേര്‍ക്ക് മരണാനന്തര ബഹുമതിയായും ശൗര്യ ചക്ര നല്‍കി ആദരിച്ചു. കര്‍ണ്‍ വീര്‍ സിങ്, രാജ്പുത്, ജിഎന്‍ആര്‍ ജസ്ബീര്‍ സിങ് എന്നിവര്‍ക്ക് മരണാന്തര ബഹുമതിയായും മജ് നിതിന്‍ ധനിയ, മജ് അമിത് ദാഹിയ, മജ് സന്ദീപ് കുമാര്‍, ഹാവ് ഘന്‍ശ്യാം, ലെഫ്റ്റന്‍ഡ് രാഘവേന്ദ്ര സിങ്, നാവിക സേന ഉദ്യോഗസ്ഥന്‍ മജ് അഭിഷേക് സിങ് എന്നിവരെയാണ് ശൗര്യ ചക്ര നല്‍കി ആദരിച്ചത്.
എട്ട് സൈനികരില്‍ രണ്ട് പേര്‍ പാരാ സ്‌പെഷ്യല്‍ ഫോഴ്‌സില്‍ നിന്നുള്ളവരാണ്. മറ്റുള്ളവര്‍ കശ്മീര്‍ താഴ്‌വരയിലെ രാഷ്ട്രീയ റൈഫിള്‍സില്‍ നിന്നുമുള്ളവരാണ്. അവാര്‍ഡുകള്‍ ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിലെ കോണ്‍സ്റ്റബിള്‍ സുദീപ് സര്‍ക്കാറിനും സബ് ഇന്‍സ്‌പെക്ടര്‍ പോറ്റിന്‍സാറ്റ് ഗൈറ്റിനും മരണാനന്തര ബഹുമതിയായി കീര്‍ത്തി ചക്ര നല്‍കി ആദരിച്ചു.
മലയാളികളായ സേനാംഗങ്ങള്‍ക്കു കരസേനാ മേധാവിയുടെ പ്രത്യേക പുരസ്‌കാരം ലഭിച്ചു. കേണല്‍ രോഹിത് ഹരി മോഹന്‍, ലഫ്. കേണല്‍ കെ.എ. വിശാഖ്, ലഫ്. കേണല്‍ വാസുദേവന്‍ ശ്രീകാന്ത്, ലഫ്. കേണല്‍ നിഖില്‍ മോഹന്‍, ലഫ്. കേണല്‍ ബീന വിജയകുമാര്‍, ലഫ്. കേണല്‍ രമ്യ രവീന്ദ്രന്‍, മേജര്‍ ജിനു ജോസഫ്, ക്യാപ്റ്റന്‍ റിന്‍സി മറിയം രാജ്, സുബേദാര്‍ മേജര്‍ എന്‍. സജിമോന്‍, സുബേദാര്‍ മേജര്‍ വി. പ്രകാശ്, സുബേദാര്‍ ബി.കെ. ബിജു കുമാര്‍, ഹവില്‍ദാര്‍ വി.കെ. ഹരികുമാര്‍, സാപ്പര്‍ കെ.ആര്‍. ശ്രീരാജ്, സിപോയ് എ.ആര്‍. അഭിജിത് എന്നിവര്‍ക്കാണു പുരസ്‌കാരം.
കേണല്‍ വി.എസ്. വര്‍ക്കി, ലഫ്. കേണല്‍ ജോണ്‍ ഡാനിയല്‍, ലഫ്. കേണല്‍ അനൂപ് കുമാര്‍, ക്യാപ്റ്റന്‍ എം.കെ. ആര്‍ഷ, സുബേദാര്‍ റെനോഷ് ജെ. തയ്യില്‍, സുബേദാര്‍ വി. ബിനു കുമാര്‍, നയ്ബ് സുബേദാര്‍ ടി. വിജേഷ്, നയ്ബ് സുബേദാര്‍ പി. പ്രകാശന്‍, ഹവില്‍ദാര്‍ ടി.കെ. രഞ്ജിത്, ഹവില്‍ദാര്‍ പി. പ്രവീണ്‍, ഹവില്‍ദാര്‍ വി.എന്‍. സജിന്‍, നായിക് വി. വിശാഖ് എന്നിവര്‍ക്ക് കരസേനാ ഉപമേധാവിയുടെ പ്രത്യേക പുരസ്‌കാരം ലഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.