മുംബൈ: മഹാരാഷ്ട്രയിലെ മന്ത്രിസഭാ വികസനത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പക്ഷ ശിവസേന. 18 മന്ത്രിമാരെ ഉള്‍പ്പെടുത്തി വിപുലീകരിച്ച മന്ത്രിസഭയില്‍ പ്രധാനപ്പെട്ട വകുപ്പുകളെല്ലാം ബിജെപി ഏറ്റെടുത്തെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. അതേസമയം പ്രധാന വകുപ്പുകള്‍ ഷിന്‍ഡെ പക്ഷത്തിന് നല്‍കിയെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ വിമര്‍ശനം.
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന രാധാകൃഷ്ണ വിഖേയ്ക്ക് റവന്യൂ വകുപ്പും പുതുമുഖമായ അതുല്‍ സാവേയ്ക്ക് സഹകരണ വകുപ്പും ബിജെപി ചോദിച്ചു വാങ്ങുകയായിരുന്നു. ബിജെപി മന്ത്രി സുധീര്‍ മന്‍ഗന്തിവാറിന് നേരത്തെ കൈകാര്യം ചെയ്തിരുന്ന വനം വകുപ്പ് തന്നെയാണ് ഏല്‍പ്പിച്ചത്. ഇത് ബിജെപി എംഎല്‍എമാരെ ചൊടിപ്പിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയായി ഷിന്‍ഡെയും ഉപമുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസും സത്യപ്രതിജ്ഞ ചെയ്ത് ഒന്നര മാസം അടുക്കുമ്പോഴായിരുന്നു മന്ത്രിസഭാ വികസനം. മുന്‍പ് കൈകാര്യം ചെയ്തിരുന്ന നഗരവികസന വകുപ്പ് ഷിന്‍ഡെ നിലനിര്‍ത്തി. ഉപമുഖ്യമന്ത്രിയായി അധികാരമേറ്റ ഫഡ്നാവിസിന് ആഭ്യന്തരം, ധനകാര്യ വകുപ്പ് എന്നീ പ്രധാനപ്പെട്ട വകുപ്പുകളാണ് കൈമാറിയത്. ധന-ആസൂത്രണ വകുപ്പും ഫഡ്നാവിസ് കൈകാര്യം ചെയ്യും.
മഹാവികാസ് അഘാഡി സഖ്യത്തില്‍ എന്‍സിപി കൈകാര്യം ചെയ്തിരുന്ന പ്രധാന വകുപ്പുകളാണ് ഇപ്പോള്‍ ബിജെപി കൈകാര്യം ചെയ്യുന്നത്. ഒന്‍പത് വീതം 18 എംഎല്‍എമാര്‍ ഇരു പക്ഷത്തു നിന്നും മന്ത്രിസഭയുടെ ഭാഗമായി. മഹാവികാസ് അഘാഡി സഖ്യത്തില്‍ എന്‍സിപി കൈകാര്യം ചെയ്തിരുന്ന പ്രധാന വകുപ്പുകളാണ് ഇപ്പോള്‍ ബിജെപിക്ക് കൈകാര്യം ചെയ്യാന്‍ അവസരം വന്നിരിക്കുന്നത്.
ആഭ്യന്തരം, ധനകാര്യം, നിയമം, ജുഡീഷ്യറി, ജനവിഭവം, ഭവനം, ഊര്‍ജം, എന്നീ സുപ്രധാന വകുപ്പുകളെല്ലാം കൈകാര്യം ചെയ്യുന്നത് ഉപമുഖ്യമന്ത്രിയായ ദേവന്ദ്ര ഫഡ്നാവിസാണ്. അപ്രധാന വകുപ്പുകള്‍ കിട്ടിയതില്‍ ഷിന്‍ഡെ ക്യാംപിന് അതൃപ്തിയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.