ഉപ്പും കുരുമുളകും സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്ന കോമിക്കുമായി സൊമാറ്റോ

ഉപ്പും കുരുമുളകും സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്ന കോമിക്കുമായി സൊമാറ്റോ

കൊച്ചി: രാജ്യത്തിൻ്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വ്യത്യസ്തമായ ഒരു കോമിക്ക് പങ്കുവെച്ചിരിക്കുകയാണ് ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോ. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് നിർണായക പങ്കുവഹിച്ച ദണ്ഡിയാത്രയുമായി ബന്ധപ്പെട്ട കോമിക് വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

ഉപ്പും കുരുമുളകും കഥാപാത്രങ്ങളായി എത്തുന്ന കോമിക്കിൽ ഉപ്പിനോട് പലരും സ്വാതന്ത്ര്യ ദിനാശംസകൾ നേരുമ്പോൾ കുരുമുളക് അതിശയിക്കുന്നു. അങ്ങനെ കുരുമുളക് ഇക്കാര്യം ഉപ്പിനോട് ചോദിക്കുന്നു, ‘എന്താണ് നിനക്ക് എല്ലാവരും സ്വാതന്ത്ര്യ ദിനം ആശംസിക്കുന്നത്?’. ഈ ചോദ്യത്തിനു മറുപടിയായി ഉപ്പ് പറയുന്നത് ദണ്ഡിയാത്രയുടെ ചരിത്രമാണ്. ‘എൻ്റെ മുൻതലമുറ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരാണ്. അവർ ദണ്ഡിയാത്രയുടെ ഭാഗമായിരുന്നു’ എന്ന ഉപ്പിൻ്റെ മറുപടി കേട്ട് കുരുമുളകും സ്വാതന്ത്ര്യ ദിനാശംസ നേരുന്നു.

ഉപ്പിന്റെ വിൽപ്പനയിൽ ബ്രിട്ടീഷ് സർക്കാർ ഏർപ്പെടുത്തിയ വാണിജ്യ ആധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ഉപ്പ് സത്യാഗ്രഹം ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ ഏടുകളിലൊന്നാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.