ഇന്ത്യന്‍ ഫുഡ്ബോള്‍ ഫെഡറേഷന് ഫിഫയുടെ വിലക്ക്: രാജ്യാന്തര മത്സരം കളിക്കാനാകില്ല; അണ്ടര്‍ 17 വനിതാ ലോകകപ്പ് നഷ്ടമാകും

ഇന്ത്യന്‍ ഫുഡ്ബോള്‍ ഫെഡറേഷന് ഫിഫയുടെ വിലക്ക്: രാജ്യാന്തര മത്സരം കളിക്കാനാകില്ല; അണ്ടര്‍ 17 വനിതാ ലോകകപ്പ് നഷ്ടമാകും

ന്യൂഡല്‍ഹി: ഫിഫ നിയമങ്ങള്‍ ലംഘിച്ചതിന് ഓള്‍ ഇന്ത്യന്‍ ഫുഡ്‌ബോള്‍ അസോസിയേഷന് (എഐഎഫ്എഫ്) ഫിഫയുടെ വിലക്ക്. ഇതോടെ അണ്ടര്‍ 17 വനിതാ ലോകകപ്പ് ആതിഥേയത്വം ഇന്ത്യയ്ക്ക് നഷ്ടമാകും. അസോസിയേഷന്‍ ഭരണത്തില്‍ പുറത്ത് നിന്നുണ്ടായ ഇടപെടലാണ് നടപടിക്ക് കാരണം.

എഐഎഫ്എഫിന് സുപ്രീം കോടതി ഒരു താല്‍ക്കാലിക ഭരണസമിതി വച്ചിരുന്നു. ഇത് ഫിഫയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണ് നടന്നതെന്ന് ഫിഫ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഒക്ടോബര്‍ 11 മുതല്‍ 30 വരെയാണ് വനിതാ ലോകകപ്പ് നടക്കാനിരുന്നത്. 2020ല്‍ ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കൊവിഡ്മൂലം മാറ്റിവെക്കുകയുമായിരുന്നു. ഫിഫ കൗണ്‍സില്‍ ഏകകണ്ഠമായാണ് തീരുമാനം കൈക്കൊണ്ടത്. വിലക്ക് നീക്കുന്നത് വരെ ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന് അന്താരാഷ്ട്ര മത്സരങ്ങളൊന്നും കളിക്കാനാകില്ല.

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്) ദൈനംദിന കാര്യങ്ങളുടെ പൂര്‍ണ നിയന്ത്രണം വീണ്ടെടുക്കുന്നതുവരെ സസ്‌പെന്‍ഷന്‍ നിലനില്‍ക്കുമെന്ന് ഫിഫ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം എഎഫ്സി വനിതാ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ്, എഎഫ്സി കപ്പ്, എഎഫ്സി ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളിലും ഇന്ത്യന്‍ ക്ലബ്ബുകള്‍ക്ക് പങ്കെടുക്കാനാകില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.