'വൈസ്രോയിയെ കണ്ട് ഞങ്ങള്‍ ഒപ്പമുണ്ടെന്ന് പറഞ്ഞവര്‍'; സവര്‍ക്കറെ അനുസ്മരിച്ച മോഡിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

'വൈസ്രോയിയെ കണ്ട് ഞങ്ങള്‍ ഒപ്പമുണ്ടെന്ന് പറഞ്ഞവര്‍'; സവര്‍ക്കറെ അനുസ്മരിച്ച മോഡിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്ന പ്രസംഗത്തില്‍ സവര്‍ക്കറെ അനുസ്മരിച്ച് സംസാരിച്ച പ്രധാനമന്ത്രിയ്‌ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യസമര കാലത്ത് വൈസ്രോയിയെ കണ്ട് സംഘപരിവാര്‍ ഒപ്പമുണ്ടെന്ന് പറഞ്ഞു. ഇന്ന് സ്വാതന്ത്ര്യത്തിന്റെ നേരവകാശികളാകാന്‍ ചരിത്രം തിരുത്തുന്നു.

ഡിവൈഎഫ്ഐയുടെ ഫ്രീഡം സ്ട്രീറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്ത് ഏതൊരു വിഷയത്തെയും വര്‍ഗീയതയോടെ കാണുന്നതായും വര്‍ഗീയ അജണ്ട നടപ്പാക്കുന്നതായും യഥാര്‍ഥ പ്രശ്നങ്ങളിലേക്ക് എത്താതെ വര്‍ഗീയതയിലേക്ക് തിരിച്ചു വിടുന്നുതായും അദ്ദേഹം പറഞ്ഞു. ഭരണഘടന മൂല്യങ്ങള്‍ അപഹരിക്കുന്ന കാര്യങ്ങള്‍ രാജ്യത്ത് നടക്കുന്നു.

ജാതിഭ്രാന്ത് രാജ്യത്തിന്റെ ഒരു ഭാഗത്ത് നടക്കുന്നു. രാജസ്ഥാനില്‍ അധ്യാപകന്റെ കുപ്പിയില്‍ നിന്ന് വെള്ളം കുടിച്ച കുട്ടിയെ അധ്യാപകന്‍ അടിച്ച് കൊലപ്പെടുത്തിയ സംഭവവും അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു. എട്ട് വര്‍ഷത്തിനിടെ ഒരു ശതമാനം പേര്‍ക്ക് പോലും കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ നല്‍കിയില്ല. 90 കോടിയോളം തൊഴില്‍ രഹിതര്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്.

പൊതു മേഖല സ്ഥാപനങ്ങള്‍ തകരുന്നു. എല്ലാം വിറ്റുതുലയ്ക്കുന്നു. യുവാക്കളുടെ തൊഴിലവസരം ഇല്ലാതാക്കുന്നു-അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷത്തിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ജനജീവിതത്തെ ബാധിക്കുന്ന യഥാര്‍ഥ പ്രശ്നങ്ങളിലേക്ക് ജനശ്രദ്ധ തിരിയാതിരിക്കാനാണ് വര്‍ഗീയതയിലേക്ക് കാര്യങ്ങള്‍ തിരിച്ചുവിടുന്നതെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.