മുസ്ലീം ലീഗ് കൊടിമരത്തില്‍ പാര്‍ട്ടി ചിഹ്നത്തിന് താഴെ ദേശീയ പതാക; നാല് പേര്‍ക്കെതിരെ കേസ്

മുസ്ലീം ലീഗ് കൊടിമരത്തില്‍ പാര്‍ട്ടി ചിഹ്നത്തിന് താഴെ ദേശീയ പതാക; നാല് പേര്‍ക്കെതിരെ കേസ്

വയനാട്: വയനാട് കണിയാമ്പറ്റയില്‍ മുസ്ലിം ലീഗിന്റെ കൊടിമരത്തില്‍ പാര്‍ട്ടി ചിഹ്നത്തിന് താഴെ ദേശീയ പതാക കെട്ടിയതായി പരാതി. ദേശീയ പതാകയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി സിപിഎം മില്ലുമുക്ക് ബ്രാഞ്ച് കമ്മിറ്റിയാണ് കമ്പളക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

സംഭവത്തില്‍ നാലു പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കമ്പളക്കാട് പൊലീസ് അറിയിച്ചു. പിന്നീട് കൊടിമരത്തില്‍ ഉണ്ടായിരുന്ന ചന്ദ്രക്കല മുറിച്ചുമാറ്റുകയും ചെയ്തതായി കണ്ടെത്തി.

കഴിഞ്ഞ ദിവസം പാലക്കാടും സമാനമായ സംഭവം നടന്നിരുന്നു. മുതലമടയില്‍ സിപിഎം പതാകയ്ക്ക് കീഴെ ദേശീയ പതാക കെട്ടിയതും വിവാദമായിരുന്നു. തമിഴ്‌നാട് അതിര്‍ത്തിയായ ചെമ്മണാമ്പതി അണ്ണാനഗറില്‍ കെ. ജയരാജന്റെ വീട്ടിലായിരുന്നു സംഭവം. ഇതിന്റെ ഫോട്ടോ വ്യാപകമായി പ്രചരിച്ചതോടെ പതാകകള്‍ മാറ്റി കെട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.