ഹരാരേ: സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഓഫ് സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്ത്. റോയല്‍ ലണ്ടന്‍ കപ്പില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ താരത്തിന് പരമ്പര പൂര്‍ണമായും നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്.
വാഷിംട്ഗണ്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സ തേടുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. പരിക്ക് മൂലം 12 മാസത്തോളമായി ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് വാഷിംഗ്ടണ്‍ സുന്ദര്‍. 2021 ജൂലൈയില്‍ കൈവിരലിന് പരിക്കേറ്റ ശേഷം സുന്ദറിനെ പരിക്ക് വിടാതെ പിന്തുടരുകയാണ്.
ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക തുടങ്ങി നിരവധി ടീമുകള്‍ക്കെതിരായ പരമ്പരകളില്‍ കളിക്കാനാവാതെ വന്ന താരത്തിന് ഐപിഎല്‍ മത്സരങ്ങളും നഷ്ടമായിരുന്നു. 22 കാരനായ വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യക്കായി നാല് ടെസ്റ്റും നാല് ഏകദിനങ്ങളും 31 ടി 20കളും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.