കടല്‍ കടന്നെത്തിയ സ്വാതന്ത്ര്യദിനാശംസകള്‍; ലോക നേതാക്കള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

കടല്‍ കടന്നെത്തിയ സ്വാതന്ത്ര്യദിനാശംസകള്‍; ലോക നേതാക്കള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന ലോക നേതാക്കള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നന്ദി അറിയിക്കുന്നതിനൊപ്പം രാജ്യങ്ങളുമായുള്ള ഉഭയകക്ഷി പങ്കാളിത്തത്തെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു.

ഫ്രാന്‍സും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഇന്ത്യ തൃപ്തരാണെന്നും മികച്ച ബന്ധം ലോക നന്മയ്ക്കാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനുള്ള മറുപടി സന്ദേശത്തില്‍ മോഡി പറഞ്ഞു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സൗഹൃദം കാലത്തിന്റെ പരീക്ഷണമാണെന്നും അത് രണ്ട് ജനതകള്‍ക്കും പ്രയോജനം ചെയ്യുന്നുവെന്നും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിന്റെ സ്വാതന്ത്ര്യദിന സന്ദേശത്തിന് മറുപടിയായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

നേപ്പാളും ഇന്ത്യയുമായുള്ള സൗഹൃദം വരും കാലങ്ങളിലും സമൃദ്ധമാകട്ടെ എന്ന ആഗ്രഹമാണ് നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യൂബയുടെ സന്ദേശത്തില്‍ പറഞ്ഞത്. ഇന്ത്യയും മൗറിഷ്യസുമായി വളരെ വലിയ സാംസ്‌കാരിക ബന്ധമുണ്ട്. വിവിധ വിഷയങ്ങളില്‍ ആ ബന്ധം വ്യക്തമാണ്. മൗറിഷ്യസിന്റെ ആശംസകള്‍ സ്വീകരിക്കുന്നതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്നാണ് മൗറിഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്നാഥിന് മറുപടി നല്‍കിയത്.

ആശംസകള്‍ അറിയിച്ച മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിനും മഡഗാസ്‌കര്‍ നേതാവ് ആന്‍ഡ്രി രാജോലിനയ്ക്കും നരേന്ദ്ര മോഡി നന്ദി പറഞ്ഞു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവര്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന് ആംശസകള്‍ അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.