തിരുവനന്തപുരം: അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കു വേണ്ടി മാത്രം സംസ്ഥാനത്ത് പ്രത്യേക സ്ഥാപനം തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അവയവ മാറ്റത്തിനു വലിയ തുകയാണ് ഇപ്പോള്‍ ചെലവാകുന്നത്. ഇതിനായി ചിലര്‍ വലിയ ചാര്‍ജ് ഈടാക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക സ്ഥാപനം തുടങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ ആദ്യ സംരംഭമാണ് സര്‍ക്കാര്‍ തുടങ്ങുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോവിഡ് മറ്റു പല സ്ഥലങ്ങളിലും ആരോഗ്യ മേഖലയെ മുട്ടുകുത്തിച്ചെങ്കിലും കേരളത്തിനു നല്ല രീതിയില്‍ എഴുന്നേറ്റു നില്ക്കാന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നല്ല നിലയ്ക്കാണ് ആശുപത്രികളില്‍ രോഗികളെ പരിചരിക്കുന്നത്.
ഏതെങ്കിലും തരത്തില്‍ രോഗിക്ക് അപകടം പറ്റുമ്പോള്‍ അക്രമം നടത്തുന്ന പ്രവണത അംഗീകരിക്കാനാവില്ല. പരാതികള്‍ ഉണ്ടെങ്കില്‍ ഗൗരവമായി പരിശോധിക്കാന്‍ സംവിധാനമുണ്ട്. ഡോക്ടറെയോ മറ്റോ കയ്യേറ്റം ചെയ്യുന്ന രീതി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.