എറണാകുളത്തെ ഫ്‌ളാറ്റില്‍ യുവാവിന്റെ കൊലപാതകം; കൂടെ താമസിച്ചിരുന്ന അര്‍ഷാദിനായി തിരച്ചില്‍ 

എറണാകുളത്തെ ഫ്‌ളാറ്റില്‍ യുവാവിന്റെ കൊലപാതകം; കൂടെ താമസിച്ചിരുന്ന അര്‍ഷാദിനായി തിരച്ചില്‍ 

കൊച്ചി: യുവാവിനെ ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അന്വേഷം ഒപ്പം താമസിച്ചിരുന്ന യുവാവിലേയ്ക്ക്. മലപ്പുറം വണ്ടൂർ സ്വദേശിയായ സജീവ് കൃഷ്ണയെയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇയാളുടെ സുഹൃത്ത് അർഷാദിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതം സംബന്ധിച്ച വിവരങ്ങള്‍ ഇന്നലെ രാത്രിയോടെയാണ് പുറത്ത് വന്നത്.  

സജീവ് കൃഷ്ണയുടെ മൃതദേഹം ഫ്ലാറ്റില്‍ പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു. ഫ്ലാറ്റിലെ പൈപ്പ് ഡെക്റ്റിനിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ കൂടെ താമസിച്ചിരുന്ന അർഷാദ് കോഴിക്കോട് പയ്യോളി സ്വദേശിയാണ്. കൃത്യത്തിന് പിന്നില്‍ ഇയാളാണെന്നാണ് പൊലീസിന്റെ നിഗമനം.

പോലീസ് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നത് സംശയത്തിന് കൂടുതല്‍ ബലം നല്‍കുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും പൊലീസിന്റെ അന്വേഷണം നടക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.