ഫിഫയുടെ വിലക്ക് ബ്ലാസ്റ്റേഴ്‌സിനും തിരിച്ചടിയായി; യുഎഇയിലെ സന്നാഹ മത്സരങ്ങള്‍ റദ്ദാക്കി

ഫിഫയുടെ വിലക്ക് ബ്ലാസ്റ്റേഴ്‌സിനും തിരിച്ചടിയായി; യുഎഇയിലെ സന്നാഹ മത്സരങ്ങള്‍ റദ്ദാക്കി

ദുബായ്: ഫിഫ ഇന്ത്യയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ യുഎഇയില്‍ നടക്കേണ്ട സന്നാഹ മത്സരങ്ങള്‍ റദ്ദാക്കി. യുഎഇ ക്ലബുകളുമായി ഈ മാസം 20 മുതല്‍ നടക്കേണ്ട മൂന്ന് മത്സരങ്ങളാണ് റദ്ദാക്കിയത്. കേരള ബ്ലാസ്റ്റേഴ്സ് ടീം ഇന്ന് രാവിലെ ദുബായില്‍ എത്തിയിരുന്നു.

ഇന്ത്യന്‍ ഫുട്ബാള്‍ ഫെഡറേഷന് ഫിഫ ഏര്‍പ്പെടുത്തിയ വിലക്കാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. യുഎഇ മത്സരങ്ങള്‍ റദ്ദാക്കിയ വിവരം ബ്ലാസ്റ്റേഴ്സ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഓഗസ്റ്റ് 20 മുതല്‍ 28 വരെ യുഎഇയിലെ വിവിധ ക്ലബുകളുമായാണ് സന്നാഹ മല്‍സരം നിശ്ചയിച്ചിരുന്നത്. ഇതിനായി 26 അംഗ ബ്ലാസ്റ്റേഴ്സ് സംഘം രാവിലെ ദുബായില്‍ എത്തുകയും ചെയ്തു.

ബ്ലാസ്റ്റേഴ്സുമായി കളിക്കേണ്ടിയിരുന്ന ദുബായ് അല്‍ നാസ്ര്‍ ക്ലബ്, ദിബ്ബ എഫ്‌സി, ഹത്ത ക്ലബ്ബ് എന്നിവക്ക് ഇത് സംബന്ധിച്ച് യുഎഇ ഫുട്ബാള്‍ അസോസിയേഷന്‍ കത്ത് നല്‍കിയതായി വിവരമുണ്ട്. മത്സരം നടക്കാത്ത സാഹചര്യത്തില്‍ ദുബായിലെ സൗകര്യങ്ങള്‍ ഉപയോഗിച്ച് പരിശീലനം നടത്തി മടങ്ങാനാണ് ടീമിന്റെ തീരുമാനം. ഓഗസ്റ്റിലാണ് ഐഎസ്എല്‍ തുടങ്ങുന്നത്.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.