കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിന്റെ ഭാഗമായ വിഴിഞ്ഞത്ത് അറബിക്കടലിൽ നിർമ്മാണം നടന്നുവരുന്ന തുറമുഖമാണ് തിരുവനന്തപുരം അന്താരാഷ്ട്ര തുറമുഖം. പ്രഥമദൃഷ്ട്യാ, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും വ്യാവസായിക പുരോഗതിക്കും കാരണമാകുന്ന പദ്ധതിയാണ് ഇതൊന്ന് സർക്കാരും ഇതര വൃത്തങ്ങളും അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ ഏറെ വർഷങ്ങളായി പണി നടക്കന്നു എങ്കിലും പൂർത്തീകരിക്കാൻ കഴിയാത്ത ഈ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ഇ പദ്ധതി മൂലം തീരദേശ ജനത അനുഭവിക്കുന്ന ദുരിതങ്ങളിലേയ്ക്ക് കണ്ണ് തുറക്കുവാൻ ജനപ്രതിനിധികളും സർക്കാരും ഇതുവരെയും ശ്രമിക്കുന്നില്ല. പദ്ധതിയുടെ ആരംഭഘട്ടത്തിൽ തുടങ്ങി വ്യക്തമായ പഠനം നടത്തുവാനോ ,പ്രശ്നങ്ങൾ പരിഹരിക്കുവാൻ സ്പെഷ്യൽ ഓഫീസർമാരെ ഉദ്യോഗസ്ഥരെയോ നിയോഗിച്ചിട്ടില്ല. കൂടാതെ, തീരദേശ മേഖല നേരിടുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഈ ഒരു പദ്ധതിയുമായി മുന്നോട്ടു പോകുന്നത്.നിരവധി വീടുകൾ കടലെടുത്തു, വ്യവസായ കേന്ദ്രങ്ങൾ അടക്കേണ്ടിവന്നു. തുറമുഖ നിർമാണത്തിന് ഭാഗമായി തീരം കടലെടുത്ത പോകുന്നു എന്നത് ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ട ഗൗരവതരമായ വിഷയമാണ്. എന്നാൽ ഈ വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. ജനിച്ച മണ്ണും വളർന്ന വീടുകളും ഒക്കെ കടലെടുക്കുന്നത് നോക്കി നിൽക്കേണ്ട ഗതികേടിലാണ് തീരദേശവാസികൾ.
അതിജീവനത്തിനു വേണ്ടി തീരദേശ ജനത സമരം ചെയുമ്പോൾ നീതിക്ക് വേണ്ടിയുള്ള അവരുടെ പോരാട്ടത്തിന് ധർമിക യുവജന പ്രസ്ഥാനമായ കെ സി വൈ എം ഐക്യ ദാർഢ്യം പ്രഖ്യാപിക്കുന്നു .സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ 32 രൂപതകളുടെയും സഹകരണത്തോടെ 2022 ഓഗസ്റ്റ് 22, ഞായറാഴ്ച പ്രതിഷേധ ദിനമായി ആചരിക്കാൻ ആഗ്രഹിക്കുന്നു. അന്നേദിവസം 32 രൂപതകളിലെയും എല്ലാ ഇടവകകളിലും കെ സി വൈ എം ന്റെ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിക്കണം. തീരദേശവാസികളുടെ ന്യായമായ ആവശ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സർക്കാരിന് പരാതി സമർപ്പിക്കുന്നതിന് എല്ലാ ഇടവകകളിൽ നിന്നും കെ സി വൈ എം ന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 21 ന് ഒപ്പ് ശേഖരണം നടത്തുകയും വേണം.
പ്രളയത്തികെടുതിയിൽ സ്വന്തം പ്രാണൻ പോലും വകവയ്ക്കാതെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട തീരദേശ ജനതയെ ചേർത്തു നിർത്തേണ്ടതും ,അവരോട് കൂടെ നിൽകേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണെന്ന ബോധ്യത്തോടെ ഈ ഉദ്യമത്തിൽ പങ്കു ചേരുവാൻ എല്ലാ യുവജനങ്ങളോടും അഭ്യർത്ഥിക്കുന്നു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.