മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരേ കാപ്പ ചുമത്തും

മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരേ കാപ്പ ചുമത്തും

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ചുവെന്ന കേസിലെ പ്രതി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താന്‍ നിര്‍ദേശം. ഇതിന് കണ്ണൂര്‍ ഡിഐജിയുടെ ഓഫീസ് ജില്ലാ കലക്ടറുടെ അനുമതി തേടി.

ഫര്‍സീനെ കണ്ണൂര്‍ ജില്ലയില്‍ നിന്നും നാട് കടത്തണമെന്നാണ് നിര്‍ദേശം. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച കേസിലെ പ്രതിയാണ് ഫര്‍സീന്‍. സ്ഥിരം കുറ്റവാളിയെന്ന പരാമര്‍ശത്തോടെയാണ് കമ്മീഷണര്‍ കാപ്പ ചുമത്താനുള്ള ശുപാര്‍ശ നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റാണ് ഫര്‍സീന്‍.

മുട്ടന്നൂര്‍ എ.യു.പി. സ്‌കൂളിലെ അധ്യാപകനായ ഫര്‍സീനിനെ സ്‌കൂളില്‍ നിന്ന് നേരത്തെ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം നടത്തിയ ഫര്‍സീനെ സിപിഎം നേതാക്കള്‍ ഇടപെട്ട് കാപ്പ ചുമത്തിക്കുന്നതിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.