ജാര്‍ഖണ്ഡിലും അട്ടിമറി നീക്കം? പണവുമായി എംഎല്‍എമാര്‍ പിടിയില്‍; ബിജെപിക്കെതിരെ കോണ്‍ഗ്രസും ജെഎംഎമ്മും

ജാര്‍ഖണ്ഡിലും അട്ടിമറി നീക്കം? പണവുമായി എംഎല്‍എമാര്‍ പിടിയില്‍; ബിജെപിക്കെതിരെ കോണ്‍ഗ്രസും ജെഎംഎമ്മും

റാഞ്ചി: ഓപ്പറേഷന്‍ താമരയുമായി ജാര്‍ഖണ്ഡിലും ബിജെപി രംഗത്തിറങ്ങിയതായി ആരോപിച്ച് കോണ്‍ഗ്രസും ജെഎംഎമ്മും. കഴിഞ്ഞ ദിവസം ബംഗാളില്‍വച്ച് മൂന്നു കോണ്‍ഗ്രസ് എംഎല്‍എമാര്‍ പണവുമായി പിടിയിലായിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി സഖ്യസര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നത്.

ഹേമന്ദ് സോറന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശമിക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെ ജെഎംഎം-കോണ്‍ഗ്രസ് നേതൃയോഗങ്ങളും അടിയന്തരമായി വിളിച്ചു ചേര്‍ക്കാന്‍ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. മുഴുവന്‍ എംഎല്‍എമാരോടും ഇന്ന് റാഞ്ചിയിലെത്താന്‍ നേതൃത്വം നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. പാര്‍ട്ടി യോഗങ്ങള്‍ക്ക് ശേഷം മഹാസഖ്യ മുന്നണി യോഗവും ചേരും.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തില്‍ ബിജെപി നീക്കങ്ങള്‍ ശക്തമാക്കിയെന്ന സൂചന കിട്ടിയതോടെയാണ് പ്രതിരോധിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം. ഹേമന്ത് സോറന്‍ സര്‍ക്കാരിനെ എങ്ങനെയും നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് മഹാസഖ്യം. മുമ്പ് കോണ്‍ഗ്രസിലായിരുന്ന ഹിമന്ത ബിശ്വ ശര്‍മ്മ ബിജെപിയിലെത്തിയതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ അടിവേര് ഇളകിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.