ഫേസ്ബുക്കിനോട് കൗമാരക്കാര്‍ക്ക് താല്പര്യം കുറയുന്നു; താല്‍പര്യം ഇന്‍സ്റ്റാഗ്രാമും സ്‌നാപ്ചാറ്റും

ഫേസ്ബുക്കിനോട് കൗമാരക്കാര്‍ക്ക് താല്പര്യം കുറയുന്നു; താല്‍പര്യം ഇന്‍സ്റ്റാഗ്രാമും സ്‌നാപ്ചാറ്റും

മുംബൈ: സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിനെ കൗമാരക്കാര്‍ കൈവിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ അടിവരയിടുന്നു. പ്യൂ റിസര്‍ച്ച് സെന്റര്‍ അടുത്തിടെ പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഫേസ്ബുക്കിനെ അലോസരപ്പെടുത്തുന്ന വിവരങ്ങളുള്ളത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഫേസ്ബുക്ക് ഉപയോഗിക്കുന്ന 13 മുതല്‍ 17 വയസ് വരെയുള്ളവരുടെ എണ്ണം കുറയുന്നുവെന്നാണ് റിപ്പോര്‍ട്ട്.

2014-15 കാലയളവില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്ന കൗമാരക്കാര്‍ 71 ശതമാനമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 32 ശതമാനമായി കുറഞ്ഞു. ഫേസ്ബുക്കില്‍ നിന്നും പോയ കൗമാരക്കാര്‍ ഇന്‍സ്റ്റാഗ്രാമിലും സ്നാപ്ചാറ്റിലുമാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ട്വിറ്റര്‍, ട്വിച്ച്, വാട്സാപ്, റെഡ്ഡിറ്റ്, ടംബ്ലര്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും കൗമാരക്കാര്‍ സജീവമാണ്.

പുത്തന്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയതോടെ ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്ഫോമായ ടിക്ക് ടോക്കിനും വന്‍ സ്വീകാര്യതയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇന്ത്യയില്‍ രണ്ടു വര്‍ഷം മുന്‍പേ ടിക്ക് ടോക്ക് നിരോധിച്ചിരുന്നു. സമൂഹ മാധ്യമം ഉപയോഗിക്കുന്ന കൗമാരക്കാരിലെ 95 ശതമാനം പേരും യൂട്യൂബ് ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.