കേരള കോണ്‍ഗ്രസ് എമ്മും കേഡര്‍ സ്വഭാവത്തിലേക്ക് മാറും; 2030ഓടെ നിയമസഭയില്‍ 30 എംഎല്‍എമാര്‍: ജോസ് കെ മാണി

കേരള കോണ്‍ഗ്രസ് എമ്മും കേഡര്‍ സ്വഭാവത്തിലേക്ക് മാറും; 2030ഓടെ നിയമസഭയില്‍ 30 എംഎല്‍എമാര്‍: ജോസ് കെ മാണി

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മും കേഡര്‍ സ്വഭാവത്തിലേക്ക് മാറുമെന്ന് വ്യക്തമാക്കി പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി. സംഘടന തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പാര്‍ട്ടി കേഡര്‍ സ്വഭാവത്തിലേക്ക് മാറും. ദേശീയത നിലനിര്‍ത്താന്‍ പ്രാദേശിക പാര്‍ട്ടികളുടെ വളര്‍ച്ച അനിവാര്യമാണെന്നും ജോസ് കെ മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസ് എം കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ ഭരണഘടന ഭേദഗതി ചെയ്യാന്‍ സംസ്ഥാന കമ്മറ്റി കഴിഞ്ഞ ഓഗസ്റ്റില്‍ തീരുമാനമെടുത്തിരുന്നു. 2030ഓടെ പാര്‍ട്ടി ശക്തമായ നിലയിലെത്തും. 30 എംഎല്‍എമാര്‍ പാര്‍ട്ടിക്ക് ഉണ്ടാകുമെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

2020ലാണ് കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് ചേക്കേറിയത്. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ പാര്‍ട്ടി വിജയിച്ചിരുന്നു. റോഷി അഗസ്റ്റിന് മന്ത്രിസ്ഥാനവും ലഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.