പാലാ: വിഴിഞ്ഞത്ത് നീതിക്കായി പോരാടുന്ന തീരദേശ ജനതയ്ക്ക് പിന്തുണയുമായി എസ്എംവൈഎം പാലാ രൂപത. വികസനമെന്ന പേരില്‍ സര്‍ക്കാര്‍ തീരദേശവാസികളോട് കാണിക്കുന്ന അവഗണന ഏറെ നിരാശാജനകമാണെന്ന് എസ്എംവൈഎം യോഗം കുറ്റപ്പെടുത്തി.
ജനങ്ങളെ വികസന വിരോധികളായി മുദ്രകുത്താതെ അവരുടെ അതിജീവനത്തിനുള്ള ശ്രമമായി ജനകീയസമരങ്ങളെ സര്‍ക്കാര്‍ ഇനിയെങ്കിലും കാണണം. ഈ ജനകീയ സമരങ്ങളെ അപഹസിച്ച മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അടക്കമുള്ള ജനപ്രതിനിധികളുടെ നിലപാടുകള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഈ ജനങ്ങളുടെയും വോട്ട് വാങ്ങിയാണ് സംസ്ഥാന സര്‍ക്കാര്‍ രണ്ടാംതവണയും ഭരണത്തിലേറിയതെന്ന് മറക്കരുത്.
അവരുടെ ആവശ്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുക എന്നത് ഓരോ ജനപ്രതിനിധികളുടെയും ഉത്തരവാദിത്വമാണ്. ആവശ്യമായ പാരിസ്ഥിതിക പഠനത്തിനും തീരദേശ വാസികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ എത്രയും വേഗം നടപടി എടുക്കുകയും ജനങ്ങളുടെ ആശങ്ക പരിഹരിക്കുകയും ചെയ്യണം.
1963 ല്‍ തുമ്പ റോക്കറ്റ് വിക്ഷേപണം നടക്കുമ്പോള്‍ സ്വന്തം ഭൂമി വിട്ടുനല്‍കിയവരുടെ പിന്‍തലമുറക്കാര്‍ അവരുടെ ആവശ്യങ്ങള്‍ക്കായി പടപൊരുതുമ്പോള്‍ അത് ന്യായം ആണ്. ഒരിക്കലും അവര്‍ വികസനത്തിന് എതിരല്ലെന്നും എസ്എംവൈഎം പാലാ രൂപത വ്യക്തമാക്കി.
കെസിവൈഎം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഞായറാഴ്ച്ച യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഒപ്പു ശേഖരണം നടത്തുമെന്ന് രൂപത പ്രസിഡന്റ് ജോസഫ് കിണറ്റുകര അറിയിച്ചു.
യോഗത്തില്‍ എസ്എംവൈഎം രൂപത ഡയറക്ടര്‍ ഫാ മാണി കൊഴുപ്പന്‍കുറ്റി, വൈസ് പ്രസിഡന്റ് റിന്റു റെജി, ജനറല്‍ സെക്രട്ടറി ഡിബിന്‍ ഡൊമിനിക്, എഡ്വിന്‍ ജോഷി, ടോണി കവിയില്‍, നവ്യ ജോണ്‍, മെറിന്‍ തോമസ്, ലിയോണ്‍സ് സൈ, ലിയ തെരെസ് ബിജു, അഡ്വ. സാം സണ്ണി, ഗ്രീഷ്മ ജോയല്‍,
എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.