ലാഹോര്‍: മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അടുത്ത ദിവസം അറസ്റ്റ് ചെയ്‌തേക്കുമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശ കമ്പനികളില്‍ നിന്ന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി ഫണ്ട് സ്വീകരിച്ചെന്ന ആരോപണത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ഹാജരാകാന്‍ ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഇമ്രാന് നോട്ടീസ് അയച്ചിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് ഇമ്രാന്‍ ഖാന് എഫ്ഐഎ ആദ്യ നോട്ടീസ് നല്‍കിയത്. എന്നാല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. ഇതിന് പിന്നാലെ വെള്ളിയാഴ്ച രണ്ടാമത്തെ നോട്ടീസും എഫ്ഐഎ അയച്ചു. മൂന്ന് നോട്ടീസുകള്‍ നല്‍കിയ ശേഷം ലഭിക്കുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യുന്നതിനുള്ള അന്തിമ തീരുമാനമെന്നാണ് മാധ്യമ റിപ്പോര്‍ട്ട്.
യുഎസ്എ, ഓസ്ട്രേലിയ, കാനഡ, ബ്രിട്ടന്‍, ബെല്‍ജിയം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് കമ്പനികള്‍ക്ക് ഖാന്റെ തെഹരീഖ് ഇ ഇന്‍സാഫ് എന്ന പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാണ് എഫ്ഐഎ കണ്ടെത്തല്‍. ഇമ്രാനെ അറസ്റ്റ് ചെയ്താല്‍ തെഹരീഖ് ഇ ഇന്‍സാഫ് പാര്‍ട്ടിയെ ഒതുക്കാമെന്നാണ് ഭരണപക്ഷത്തിന്റെ പ്രതീക്ഷ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.