ചമ്പക്കുളം: ചങ്ങനാശേരി അതിരൂപതാ മാതൃപിതൃ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടനാട് മേഖല യുവദമ്പതി സംഗമം ഞായറാഴ്ച നടത്തി. അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ സമ്മേളനത്തിൽ അനുഗ്രഹ സന്ദേശം നൽകി. ചമ്പക്കുളം ബസിലിക്ക പാരിഷ് ഹാളിൽ ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിച്ച സമ്മേളനം വികാരി ജനറൽ ഫാദർ ജോസഫ് വാണിയപ്പുരക്കൽ ഉദ്ഘാടനം ചെയ്തു.
പുളിങ്കുന്ന്, ചമ്പക്കുളം, ആലപ്പുഴ, മുഹമ, എടത്വ ഫൊറോന കളിലെ ദമ്പതികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. യോഗത്തിൽ പിതൃ വേദി അതിരൂപതാ പ്രസിഡന്റ് എ.പി തോമസ് അധ്യക്ഷത വഹിച്ചു. ഫാമിലി അപ്പസ്തലേറ്റ് ഡയറക്ടർ ഫാദർ സെബാസ്റ്റ്യൻ ചാവക്കാല ആമുഖ സന്ദേശം നൽകി. ചമ്പക്കുളം ഫൊറോന വികാരി ഫാദർ ഗ്രിഗറി ഓണങ്കുളം, ഫാമിലി അപ്പസ്തലേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഫാദർ ബിജോയ് ഇരമ്പിക്കാട്ടിൽ, ഭാരവാഹികളായ ജോജൻ കുര്യൻ, റോയി കപ്പാങ്കൽ ആൻസി മാത്യു എന്നിവർ സംസാരിച്ചു. കേരള ഗവ. കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാൻ ജോർജുകുട്ടി അഗസ്റ്റി ക്ലാസ് നയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി കിഡ്സ് ഫെസ്റ്റും സംഘടിപ്പിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26