ചിപ്പ് ക്ഷാമത്തില്‍ വലഞ്ഞ് കമ്പനികള്‍; ഫീച്ചറുകള്‍ വെട്ടിക്കുറച്ച് വാഹന നിര്‍മാതാക്കള്‍

ചിപ്പ് ക്ഷാമത്തില്‍ വലഞ്ഞ് കമ്പനികള്‍; ഫീച്ചറുകള്‍ വെട്ടിക്കുറച്ച് വാഹന നിര്‍മാതാക്കള്‍

ന്യൂഡല്‍ഹി: സെമി കണ്ടക്ടറുകള്‍ അഥവാ ചിപ്പുകള്‍ കിട്ടാക്കനിയായതോടെ രാജ്യത്ത് വാഹന നിര്‍മാണം വന്‍ പ്രതിസന്ധിയിലെന്നു റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് നിര്‍മ്മാണ കമ്പനികള്‍ ഇക്കാര്യം വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിപ്പ് ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ വാഹനങ്ങളിലെ ഫീച്ചറുകള്‍ വെട്ടിക്കുറച്ച് മോട്ടോര്‍ കമ്പനികള്‍. പല കമ്പനികളും വാഹനം കൃത്യ സമയത്ത് ഉപഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കാന്‍ ബുദ്ധിമുട്ടുകയാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

രണ്ടു താക്കോലുകള്‍ക്കു പകരം ഒരു താക്കോല്‍ നല്‍കിയാണ് ഹ്യുണ്ടായും ടാറ്റ മോട്ടോഴ്‌സും കാറുകള്‍ ഡെലിവറി ചെയ്യുന്നത്. അടുത്ത ആറു മാസത്തിനുള്ളില്‍ രണ്ടാമത്തെ താക്കോല്‍ നല്‍കാമെന്നാണ് കമ്പനികളുടെ ഉറപ്പ്. ടാറ്റയുടെ ഹാച്ച്ബാക്കായ ടിയാഗോയുടെ മ്യൂസിക് സിസ്റ്റമില്ലാതെ ഒരു പതിപ്പും പുറത്തിറക്കിയിട്ടുണ്ട്. സ്‌കോഡ, കുഷാക്കിലെയും സ്ലാവിയയിലെയും ഡിസ്പ്ലേ സ്‌ക്രീനുകളുടെ വലിപ്പം 10 ഇഞ്ചില്‍ നിന്ന് 8 ഇഞ്ചായി കുറച്ചിട്ടുണ്ട്.

ബാങ്കിംഗ്, ടെലി കമ്മ്യൂണിക്കേഷന്‍ മേഖലകളും ചിപ്പ് ക്ഷാമത്താല്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കാര്‍ഡ് നല്‍കുന്നതില്‍ കാലതാമസം ഉണ്ടാകുമെന്ന് ബാങ്കുകള്‍ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍, ഗെയിമിംഗ് കണ്‍സോള്‍, മറ്റ് ഹാന്‍ഡി ഗാഡ്ജെറ്റ് സെഗ്മെന്റുകള്‍ എന്നിവയിലെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങളാണ് സെമി കണ്ടക്ടറുകള്‍.

ഇത്തരം സാധനങ്ങളുടെ ആവശ്യം വളരെ കൂടുതലാണ്. ടയര്‍ പ്രഷര്‍ ഗേജുകള്‍, മൊബൈല്‍ സെന്‍സിംഗ് വൈപ്പറുകള്‍, പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ കൂടാതെ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങള്‍ ആവശ്യമുള്ള കാര്‍ നിര്‍മ്മാതാക്കള്‍ക്കും ഈ ഭാഗങ്ങള്‍ പ്രധാനമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.