ചലനം യൂത്ത് ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു

ചലനം യൂത്ത് ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു

കെ.സി.വൈ.എം മണിമൂളി - നിലമ്പൂർ മേഖലകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ചലനം യൂത്ത് ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം മണിമൂളി - നിലമ്പൂർ റീജണൽ സിഞ്ചലൂസ് ഫാ.തോമസ് മണക്കുന്നേൽ, മണിമൂളി മേഖല പ്രസിഡന്റ് അഖിൽ കൊല്ലംപറമ്പിലിന് കൈമാറിക്കൊണ്ട് നിർവ്വഹിച്ചു. സഭയെ ശക്തമായി ചലിപ്പിക്കാൻ കഴിവുള്ള യുവ തലമുറയെ വാർത്തെടുക്കാൻ ചലനം ക്യാമ്പിന് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. സെപ്റ്റംബർ 2, 3, 4 തീയതികളിലായി മണിമൂളി പാസ്റ്ററൽ സെന്ററിൽ വച്ചാണ് ക്യാമ്പ് നടക്കുന്നത്. സി എം എൽ സംസ്ഥാന ഓർഗനൈസർ അരുൺ ക്യാമ്പ് നയിക്കും. രണ്ട് മേഖലകളിലെയും 22 യൂണിറ്റുകളിൽ നിന്നായി നൂറോളം യുവജനങ്ങൾ ക്യാമ്പിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.