തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ബില്‍ ചൊവ്വാഴ്ച്ച നിയമസഭയില്‍ അവതരിപ്പിക്കും. നിയമ ഭേഗതിയുടെ കാര്യത്തില്‍ സിപിഎമ്മും സിപിഐയും ധാരണയിലെത്തിയതോടെയാണിത്. മുഖ്യമന്ത്രിക്കെതിരായ ഉത്തരവില്‍ പുനപരിശോധന അധികാരം നിയമസഭയ്ക്ക് നല്‍കുന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് പരിഗണനയിലുള്ളത്.
വലിയ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് സിപിഎമ്മും സിപിഐയും ലോകായുക്ത നിയമത്തിലെ ഭേദഗതിയില്‍ ധാരണയിലെത്തിയത്. ലോകായുക്ത വിധി പരിശോധനയ്ക്ക് സ്വതന്ത്ര സമിതിയെന്ന മുന്‍ തീരുമാനത്തില്‍ നിന്നും സിപിഐ പിന്മാറി. അത് നിയമക്കുരുക്കുണ്ടാക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റം.
മുഖ്യമന്ത്രിക്കെതിരായ വിധിയില്‍ പുനപരിശോധന അധികാരം നിയമസഭയ്ക്ക് നല്‍കാനാണ് ധാരണ. മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത വിധി നിയമസഭയ്ക്ക് പുനപരിശോധിക്കാമെന്നാണ് പുതിയ ബില്ലിലെ വ്യവസ്ഥ. മന്ത്രിമാര്‍ക്കെതിരായ വിധി മുഖ്യമന്ത്രിക്കും പുനപരിശോധിക്കാം.
മുഖ്യമന്ത്രിക്കെതിരായ വിധിയിലെ പരിശോധന അധികാരം ഗവര്‍ണര്‍ക്ക് നല്‍കുന്ന നേരത്തെയുള്ള ഓര്‍ഡിനന്‍സിലെ വ്യവസ്ഥ ബില്ലില്‍ ഒഴിവാക്കിയിട്ടുണ്ട്. മന്ത്രിമാര്‍ക്കെതിരായ വിധി മുഖ്യമന്ത്രിയും എംഎല്‍മാര്‍ക്കെതിരായ വിധി സ്പീക്കറും പരിശോധിക്കും.
മുഖ്യമന്ത്രിക്കെതിരായ വിധി പരിശോധന അധികാരം ഗവര്‍ണര്‍ക്കെന്ന ഓര്‍ഡിനന്‍സിലെ വ്യവസ്ഥയും പുതിയ ഭേദഗതിയില്‍ ഇല്ല. നാളെ തന്നെ ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടും. കമ്മിറ്റിയിലോ പിന്നീട് വകുപ്പ് തിരിച്ചുള്ള ചര്‍ച്ച നടക്കുമ്പോഴോ സിപിഐ ഭേദഗതി കൊണ്ടുവരും.
ഇത് സര്‍ക്കാര്‍ ഔദ്യോഗിക ഭേദഗതിയാക്കും. വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്‍ മറ്റന്നാളാകും സഭയില്‍ അവതരിപ്പിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.