ആമർ സേവനങ്ങൾ ഏറ്റവും വേഗത്തിൽ ലഭ്യമാവാൻ മൊബൈൽ അപ്ലിക്കേഷൻ

ആമർ സേവനങ്ങൾ ഏറ്റവും വേഗത്തിൽ ലഭ്യമാവാൻ മൊബൈൽ അപ്ലിക്കേഷൻ

ദുബായ് : വീസ സേവന കേന്ദ്രമായ ആമർ സെന്ററുകളിലെ സേവനങ്ങൾ ഏറ്റവും വേഗത്തിൽ ഉപയോക്താകൾക്ക്
ലഭ്യമാവാൻ മൊബൈൽ അപ്ലിക്കേഷൻ സംവിധാനവും. ആമർ ആപ്പ് എന്ന പേരിലുള്ള ഈ അപ്ലിക്കേഷനിലൂടെ ഉപയോക്താവിന്
ആവിശ്യമായ സേവനങ്ങൾ തെരഞ്ഞെടുക്കാനും, രേഖകൾ അപ്‌ലോഡ് ചെയ്യുവാനും, അടുത്തുള്ള ആമർ കേന്ദ്രത്തിലെ ടോക്കൺ നേടുവാനും സഹായിക്കും “amer app” എന്ന് ടൈപ്പ് ചെയ്‌താൽ പ്ലേ സ്റ്റോറിൽ നിന്നും, ആപ്പ് സ്റ്റോറിൽ ഇത് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. 

സേവനങ്ങൾക്കായി തെരഞ്ഞെടുത്ത ആമർ സെന്ററുകളുമായി ബന്ധപ്പെടാനുള്ള ടെലിഫോൺ നമ്പറുകളും ആപ്പിൽ ലഭ്യമാണ്. ജിഡിആർഎഫ്എ ദുബായിയുടെ കണ്ടത്തലായ ആപ്പ് ഉപയോക്താകളുടെ ആമർ കേന്ദ്രങ്ങളിൽ സേവനങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ഒഴിവാക്കാനും സാധിക്കുമെന്ന് ദുബായ് ജനറൽ ഡയരക്ടറേറ്റ്‌ ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി അറിയിച്ചു.


ഉപയോക്താകളുടെ സമയവും, പരിശ്രമവും കുറക്കാൻ ഈ അപ്ലിക്കേഷൻ സഹായിക്കുന്നു. ഇതിലൂടെ കസ്റ്റ്മറിന് ടോക്കൺ നേടാനും -അടുത്തുള്ള ആമർ സെന്ററിലേക്ക് എത്തിപ്പെടാനും സാധിക്കുമെന്ന് ആമർ കസ്റ്റമർ ഹാപ്പിനസ് ഡിപ്പാർട്ട്മെന്റ് മേധാവി മേജർ സാലിം ബിൻ അലി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.