പാടും പാതിരിക്ക് ബ്ലൂമിങ്ടണ്‍ ഇടവക സ്വീകരണം നല്‍കുന്നു

പാടും പാതിരിക്ക് ബ്ലൂമിങ്ടണ്‍ ഇടവക സ്വീകരണം നല്‍കുന്നു

ബ്ലൂമിങ്ടണ്‍: പാടും പാതിരി എന്നറിയപ്പെടുന്ന, കര്‍ണാടക സംഗീതജ്ഞനും സിഎംഐ സഭ വൈദികനുമായ റവ. ഡോ.പോള്‍ പൂവത്തിങ്കല്‍ അമേരിക്കയിലെ ബ്ലൂമിങ്ടണ്‍ സെന്റ് ബോണവെഞ്ചര്‍ പള്ളിയില്‍ ആഗസ്റ്റ് 28നു സന്ദര്‍ശനം നടത്തും.

വൈകുന്നേരം നാല് മണിക്ക് പള്ളിയില്‍ എത്തുന്ന അച്ചനെ വികാരിയും ഇടവക അംഗങ്ങളും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് പോള്‍ പൂവത്തിങ്കല്‍ അച്ചന്റെ മുഖ്യ കര്‍മികത്വത്തില്‍ കുര്‍ബാനയും തുടര്‍ന്ന് ആംബ്രോസ് ഹാളില്‍ ഗാന ശുശ്രുഷയും ഉണ്ടാകും. മിനസോട്ട മലയാളി അസോസിയേഷനാണു മ്യൂസിക്കല്‍ ഈവ് സംഘടിപ്പിക്കുന്നത്.


തൃശൂരിലെ ചേതന സ്ഥാപനങ്ങളുടെ ഡയറക്ടറായ ഫാ. പോള്‍ പൂവത്തിങ്കല്‍ കര്‍ണാടക സംഗീതത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യ കത്തോലിക്ക പുരോഹിതനാണ്. ഇന്ത്യയിലെ ആദ്യ വോക്കോളജിസ്റ്റായ അദ്ദേഹം മരുന്നിന്റെ സഹായമില്ലാതെ ആയിരത്തിലേറെ രോഗികള്‍ക്ക് ശബ്ദസംബന്ധമായ തകരാറുകള്‍ പരിശീലനത്തിലൂടെ പരിഹരിച്ചു. മൈലിപ്പാടത്ത് പ്രവര്‍ത്തിക്കുന്ന ക്ലിനിക്കില്‍ എല്ലാ ബുധനാഴ്ചകളിലും ശബ്ദ ചികിത്സയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.