കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിന്റെ മുഖ്യ കണ്ണി പിടിയിൽ, അറസ്റ്റിലായത് നൈജീരിയൻ സ്വദേശി

കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിന്റെ മുഖ്യ കണ്ണി പിടിയിൽ, അറസ്റ്റിലായത് നൈജീരിയൻ സ്വദേശി

കൊച്ചി: കേരളത്തിലേക്കുള്ള എംഡിഎംഎ കടത്തിലെ മുഖ്യകണ്ണിയായ നീഗ്രോ വംശജനും നൈജീരിയന്‍ പൗരനുമായ ഒക്കാഫോര്‍ എസേ ഇമ്മാനുവേല്‍(36) പാലാരിവട്ടം പോലീസിന്റെ പിടിയില്‍. ബംഗളൂരില്‍ താമസിച്ച് മയക്കുമരുന്നു കച്ചവടത്തിന് നേതൃത്വം വഹിക്കുകയായിരുന്ന ഇയാള്‍ കൂട്ടാളികള്‍ പിടിയിലായത് അറിഞ്ഞതിനെ തുടര്‍ന്ന് മൊബൈല്‍ ഓഫ് ചെയ്ത് താമസവും മാറ്റി കഴിയുകയായിരുന്നു.

സൈബര്‍ സെല്ലിന്റെയും മൊബൈല്‍ ഫോണ്‍ കമ്പനിയുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവില്‍ ബംഗളൂരു കെആര്‍ പുരത്തുനിന്നാണ് പാലാരിവട്ടം ഇന്‍സ്‌പെക്ടര്‍ സനലിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.

പോലീസിനോടു ചെറുത്തുനില്പ് പ്രകടിപ്പിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയതും. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
കര്‍ണാടകയില്‍ മയക്കുമരുന്നു നിര്‍മാണവുമായി ബന്ധപ്പെട്ട് വലിയൊരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിലെ മുഖ്യകണ്ണിയാണ് നൈജീരിയന്‍ സ്വദേശിയെന്നും പോലീസ് പറഞ്ഞു. ഇയാള്‍ ഉള്‍പ്പെട്ട സംഘമാണ് കൊച്ചിയിലേക്ക് ഏറ്റവും കൂടുതല്‍ എംഡിഎംഎ കൈമാറുന്നത്.

കഴിഞ്ഞമാസം 20 ന് ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയം ലിങ്ക് റോഡില്‍ പാര്‍ക്കു ചെയ്തിരുന്ന സ്‌കൂട്ടറില്‍ നിന്നും രണ്ടു കവറുകളിലായി വില്പനയ്ക്കു വച്ചിരുന്ന 102.04 ഗ്രാം എംഡിഎംഎ പിടികൂടിയതുമായി ബന്ധപ്പെട്ട് നടത്തിയ തുടരന്വേഷണങ്ങളാണ് നൈജീരിയന്‍ സ്വദേശിയിലേക്കെത്തിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.