ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പിടിയിലായ പാക് ഭീകരനില്‍ നിന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. രജൗറി ജില്ലയില്‍ നിന്നാണ് ഇന്ത്യന്‍ സൈന്യം പാക് ഭീകരനെ പിടികൂടിയത്. ഇന്ത്യന്‍ പോസ്റ്റ് ആക്രമിച്ചാല്‍ 30,000 പാക്കിസ്ഥാനി രൂപ പാക്ക് സൈന്യത്തിലെ കേണല്‍ വാഗ്ദാനം ചെയ്തുവെന്ന് ഇയാള്‍ വെളിപ്പെടുത്തി.
പാക്ക് അധിനിവേശ കശ്മീരിലെ കോട്‌ലി ജില്ലയിലുള്ള സബ്സ്‌കോട്ട് ഗ്രാമത്തില്‍നിന്നുള്ള തബാറക് ഹുസൈനെയാണ് ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലായത്. കഴിഞ്ഞ രണ്ടു ദിവസമായി സൈന്യം പരാജയപ്പെടുത്തിയ നുഴഞ്ഞുകയറ്റ ശ്രമങ്ങളില്‍ രണ്ടു ഭീകരര്‍ കുഴിബോംബ് പൊട്ടി കൊല്ലപ്പെട്ടിരുന്നു. ഓഗസ്റ്റ് 21 ന് പുലര്‍ച്ചെയാണ് തബാറക്കിനെ പിടികൂടിയത്.
മുമ്പ് അതിര്‍ത്തി ലംഘിച്ചതിന് ഇയാളെ ഒരിക്കല്‍ പിടികൂടിയെങ്കിലും അന്ന് മാനുഷിക പരിഗണന വച്ച് വിട്ടയച്ചിരുന്നതായി സൈന്യം അറിയിച്ചു. 2016 ലായിരുന്നു സഹോദരനൊപ്പം സൈന്യം ഇയാളെ പിടികൂടിയത്. 2017 ല്‍ വിട്ടയച്ചു. ഇയാളുടെ കൈയില്‍ നിന്ന് 30,000 പാക്കിസ്ഥാനി രൂപയും കണ്ടെടുത്തു. പാക്ക് ചാര സംഘടനയിലെ കേണല്‍ യൂനുസ് ചൗധരിയാണ് തന്നെ അയച്ചതെന്നാണ് ഇയാള്‍ പറയുന്നത്.
ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് നുഴഞ്ഞു കയറ്റക്കാര്‍ പാക്കിസ്ഥാന്റെ ഭാഗത്തേക്കു തിരികെ ഓടിപ്പോയി. വനമേഖലയായതിനാല്‍ ഇവരെ തിരിച്ചറിയാനായില്ല. വെടിവച്ചുവീഴ്ത്തിയ തബാറക്കിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയിലൂടെ ജീവന്‍ രക്ഷപ്പെടുത്തി. സൈന്യം കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.