ന്യൂഡല്‍ഹി: കോവിഡ് വരുത്തിയ സാമ്പത്തിക പ്രശ്നങ്ങൾ മൂലം 2021-22 ല്‍ 2.30 കോടിയിലധികം ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ കാലാവധി തികയും മുന്‍പ് സറണ്ടര്‍ ചെയ്തതായി റിപ്പോര്‍ട്ട്. 2020-21 കാലഘട്ടത്തില്‍ സറണ്ടര്‍ ചെയ്ത പോളിസികളുടെ എണ്ണത്തിനേക്കാള്‍ (69.78 ലക്ഷം) മൂന്നിരട്ടിയിലേറയാണിത്.
കോവിഡ് വ്യാപനത്തെ തുടർന്ന് നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെടുകയും ഉപജീവനമാര്‍ഗം ഇല്ലാതാകുകയും ചെയ്തു. മഹാമാരിയുടെ സമയത്ത് മറ്റ് രോഗങ്ങളും എത്തിയതോടെ ചിലവ് വര്‍ധിച്ചു. സര്‍ക്കാരുകള്‍ പല തരത്തിലുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയുമുണ്ടായി.
മൂന്നാം വര്‍ഷത്തിലും കോവിഡ് വിട്ടുപോകാതെ തുടരുന്നതോടെ തങ്ങളുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ വഴി പണം കണ്ടെത്താനുള്ള നീക്കമാണ് പലരും നടത്തുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ കമ്പനികൾ മുൻവർഷത്തെ അപേക്ഷിച്ച് 2021-22 ൽ സറണ്ടർ ചെയ്ത പോളിസികളുടെ എണ്ണത്തിൽ വര്‍ധനവ് രേഖപ്പെടുത്തി.
ലൈഫ് ഇൻഷുറൻസ് ബിസിനസിൽ എൽഐസിക്ക് ഏകദേശം 64 ശതമാനം വിപണി വിഹിതമുണ്ട്.
മാക്‌സ് ലൈഫ് ഇൻഷുറൻസ്, ഐസിഐസിഐ പ്രുഡൻഷ്യൽ, എച്ച്‌ഡിഎഫ്‌സി ലൈഫ്, ബജാജ് അലയൻസ്, ആദിത്യ ബിർള സൺലൈഫ്, കൊട്ടക് മഹീന്ദ്ര, ടാറ്റ എഐഎ, എക്‌സൈഡ് ലൈഫ് ഇൻഷുറൻസ്, കാനറ-എച്ച്എസ്ബിസി, ശ്രീറാം ലൈഫ് ഇൻഷുറൻസ്, ഫ്യൂച്ചർ ജനറലി ഇന്ത്യ, ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ്, എഡൽവീസ് ടോക്കിയോ ലൈഫ് ഇൻഷുറൻസ്. ലൈഫ് ഇൻഷുറൻസ്, ഭാരതി എഎക്സ്എ എന്നിവയാണ് ഈ വർഷം സറണ്ടര്‍ ചെയ്യപ്പെട്ട പോളിസികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയ മറ്റ് കമ്പനികള്‍.
പോളിസി ഉടമകള്‍ക്ക് പോളിസി സറണ്ടര്‍ ചെയ്യുമ്പോള്‍ ശരാശരിയായി നല്‍കുന്നത് 62,552 രൂപയായിരുന്നു. ഇത് 2020-21 ൽ വരിക്കാർക്ക് നൽകിയ ശരാശരി സറണ്ടർ മൂല്യമായ 1,67,427 രൂപയേക്കാള്‍ കുറവാണ്. എൽഐസി പോളിസി ഉടമയ്ക്ക്, 2021-22 കാലയളവിൽ സറണ്ടർ ചെയ്ത 2.12 കോടിയിലധികം പോളിസികളുടെ ശരാശരി സറണ്ടർ മൂല്യം വെറും 43,306 രൂപയാണ്.
കഴിഞ്ഞ വർഷം, എൽഐസി പോളിസി ഉടമകൾ 53.35 ലക്ഷം പോളിസികൾ സറണ്ടർ ചെയ്തു, അവർക്ക് നൽകിയ ശരാശരി സറണ്ടർ മൂല്യം 1,49,997 രൂപയായിരുന്നു.
കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പോളിസി ഉടമ തന്റെ പോളിസി സറണ്ടർ ചെയ്യുമ്പോൾ, നിക്ഷേപിച്ച തുകയുടെ ഒരു ചെറിയ ശതമാനം മാത്രമേ അവര്‍ക്ക് ലഭിക്കുകയുള്ളു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.