കടൽരക്ഷാസൈന്യത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ചങ്ങനാശ്ശേരി അതിരൂപത

കടൽരക്ഷാസൈന്യത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ചങ്ങനാശ്ശേരി അതിരൂപത

2018 ലെ മഹാ പ്രളയത്തിൽ ഞങ്ങളെ രക്ഷിക്കാൻ മടിക്കാതെ എത്തിയ നിങ്ങളോടൊപ്പം എന്നും ചങ്ങനാശ്ശേരി അതിരൂപത ഉണ്ടാവും. ഈ സമരത്തിന് ഞങ്ങളുടെ പിന്തുണ പ്രഖ്യാപിക്കുന്നു എന്ന് ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാൾ ബഹു. ജോസഫ് വാണിയപുരയ്ക്കൽ. തങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിക്കൊണ്ട് സമരമുഖത്ത് ആയിരിക്കുന്ന തീരദേശത്തെ ക്രൈസ്തവ സഹോദരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചങ്ങനാശ്ശേരി അതിരൂപത ക്രിസിന്റെ കർഷകപ്രതിനിധികൾക്കൊപ്പം സമരമുഖത്തെത്തി ആശംസകൾ അർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിയുടെ ആഘാതങ്ങൾ പരിഗണിച്ചും തീരദേശത്തിന്റെ മക്കളുടെ പ്രശ്നങ്ങളെ പരിഗണിച്ചും വേണം വികസനപ്രവർത്തനങ്ങളും നിർമ്മാണപ്രവർത്തനങ്ങളും നടത്തേണ്ടത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരി, ഫാ. ജോർജ് പനക്കേഴം,ജോസ് ജോൺ വെങ്ങാന്തറ, ടോം ജോസഫ് ചമ്പക്കുളം, സി ടി തോമസ് കാച്ചാങ്കോടം,ജോണിച്ചൻ മണലിൽ,ജോണിച്ചൻ ചേപ്പില, ചാച്ചപ്പൻ കവലക്കൽ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.