തൃശൂരില്‍ നാല് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ; കടിയേറ്റവര്‍ നിരീക്ഷണത്തില്‍

തൃശൂരില്‍ നാല് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ; കടിയേറ്റവര്‍ നിരീക്ഷണത്തില്‍

തൃശൂര്‍: മാള പുത്തന്‍ചിറയില്‍ കഴിഞ്ഞ ദിവസം നാല് പേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഇന്നലെയാണ് പുത്തന്‍ചിറ സ്വദേശികളായ ലീല, ജീവന്‍, തങ്കമണി, മാലിനി എന്നിവര്‍ക്ക് നായയുടെ കടിയേറ്റത്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കുത്തിവെയ്പ്പ് നല്‍കി.

നാട്ടുകാര്‍ ഉടന്‍ നായയെ പിടികൂടി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റവരുടെ നിരീക്ഷണം തുടരുകയാണ്.
അതേസമയം ഇന്ന് എരുമപ്പെട്ടിയിലും തെരുവ് നായയുടെ ആക്രമണം ഉണ്ടായി. വിദ്യാര്‍ത്ഥിനി ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് കടിയേറ്റതായാണ് വിവരം. എരുമപ്പെട്ടി സീരകത്ത് റഫീക്കിന്റെ മകള്‍ 12 വയസുകാരി സിയ, കേളംപുലാക്കല്‍ അസീസ്, മേലൂട്ടയില്‍ രാജേഷ് എന്നിവര്‍ക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ നടന്നു പോവുകയായിരുന്ന കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു. സിയക്ക് കയ്യിലാണ് കടിയേറ്റത്.

രാജേഷിന് വീടിന് മുന്നില്‍വച്ചും അസിസിന് വീടിന് സമീപമുള്ള വഴിയില്‍ വെച്ചുമാണ് കടിയേറ്റത്. അസീസിന് കൈക്ക് സാരമായി പരുക്കേറ്റു. മൂന്ന് പേരേയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.