അറബ് സ്പേസ് കോ ഓപ്പറേഷന് ബഹ്റിന്‍ ആതിഥ്യമരുളും

അറബ് സ്പേസ് കോ ഓപ്പറേഷന് ബഹ്റിന്‍ ആതിഥ്യമരുളും

മനാമ: ഈ വർഷത്തെ അറബ് സ്പേസ് കോ ഓപ്പറേഷന് ബഹ്റിന്‍ അതിഥ്യമരുളും. അറബ് രാജ്യങ്ങളുടെ ബഹിരാകാശ പ്രവർത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് അറബ് സ്പേസ് കോ ഓപ്പറേഷന്‍ നടത്തുന്നത്. നവംബർ എട്ടിനാണ് ഇത്തവണത്തെ അറബ് സ്പേസ് കോ ഓപ്പറേഷന്‍ നടക്കുക. 

2019ൽ യുഎഇ സ്‌പേസ് ഏജൻസി അറബ് സ്‌പേസ് കോ-ഓപ്പറേഷൻ ഗ്രൂപ്പ് രൂപീകരിച്ചതിന് ശേഷം ഇതാദ്യമായാണ് എമിറേറ്റ്‌സിന് പുറത്ത് വാർഷിക സമ്മേളനം നടക്കുന്നത്. യുഎഇ, ബഹ്‌റൈൻ എന്നിവയ്‌ക്കൊപ്പം സൗദി അറേബ്യ, ബഹ്‌റിൻ, ഒമാൻ, കുവൈറ്റ്, ജോർദാൻ, അൾജീരിയ, ടുണീഷ്യ, സുഡാൻ, ഈജിപ്ത്, ലെബനൻ, മൊറോക്കോ, ഇറാഖ്, മൗറിറ്റാനിയ എന്നീ രാജ്യങ്ങളും കൂട്ടായ്മയില്‍ ഉള്‍പ്പെടുന്നു.

അംഗങ്ങള്‍ക്ക് അവരുടെ ബഹിരാകാശ പരിപാടികളുടെ വിജയവും വെല്ലുവിളികളും പങ്കുവയ്ക്കുകയെന്നുളളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.