യാത്രാ വിലക്ക്; ജോക്കോവിചിന് യുഎസ് ഓപ്പണും കളിക്കാനാവില്ല

യാത്രാ വിലക്ക്; ജോക്കോവിചിന് യുഎസ് ഓപ്പണും കളിക്കാനാവില്ല

ബെല്‍ഗ്രേഡ്: കോവിഡിനെതിരായ പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സെര്‍ബിയന്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് വീണ്ടും തിരിച്ചടി. ഈ മാസം 29ന് ആരംഭിക്കുന്ന യു.എസ്. ഓപ്പണില്‍നിന്ന് താരം പിന്മാറി. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

മൂന്ന് തവണ യു.എസ് ഓപ്പണ്‍ ജേതാവും 21 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുമുള്ള ജോക്കോവിച്ച് ഇത്തവണയും ഔദ്യോഗിക പ്രവേശന പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ വാക്‌സിന്‍ എടുക്കാത്തതിനാല്‍ അദ്ദേഹത്തിന് യു.എസില്‍ പ്രവേശിക്കുന്നതിനായി സാധിക്കില്ല. കോവിഡ് വാക്‌സിനെടുക്കാത്തതിനാല്‍ ജോക്കോയ്ക്ക് നഷ്ടമാകുന്ന രണ്ടാം ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റാണിത്. ഇക്കാരണത്തെ തുടര്‍ന്ന് ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണിലും താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല.

നിലവിലെ യു.എസ് നിയമങ്ങള്‍ അനുസരിച്ച് യാത്രക്കാര്‍ രാജ്യത്തേക്ക് വിമാനങ്ങളില്‍ കയറുന്നതിനും പ്രവേശിക്കുന്നതിനും മുഴുവന്‍ വാക്‌സിനേഷന്‍ രേഖകളും കാണിക്കേണ്ടതുണ്ട്. യു.എസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സി.ഡി.സി) അടുത്തിടെ വാക്‌സിനെടുക്കാത്ത യു.എസ് പൗരന്മാര്‍ക്കുള്ള കോവിഡ് നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ വരുത്തിയിരുന്നു. എന്നാല്‍ വാക്‌സിന്‍ സ്വീകരിക്കാത്ത സന്ദര്‍ശകര്‍ക്കുള്ള നിയമങ്ങളില്‍ ഇതുവരെ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.