റയല്‍മാഡ്രിഡ് താരം കരീം ബന്‍സേമയ്ക്ക് യുവേഫ പുരസ്‌കാരം

റയല്‍മാഡ്രിഡ് താരം കരീം ബന്‍സേമയ്ക്ക് യുവേഫ പുരസ്‌കാരം

ഇസ്തംബുൾ: യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കർ കരീം ബൻസേമയ്ക്ക്. സഹതാരം തിബൗത് കോത്വ, കെവിൻ ഡിബ്രൂയ്നെ എന്നിവരെ പിന്തള്ളിയാണ് കരീം ബൻസേമ ഈ നേട്ടം കൈവരിച്ചത്. ബാർസലോന വനിതാ ടീം താരം അലക്സിയ പ്യൂട്ടയാസിനാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം.

റയൽ മഡ്രിഡിന് ചാംപ്യൻസ് ലീഗ്, ലാ ലീഗ കിരീടങ്ങൾ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചതു പരിഗണിച്ചാണ് കരീം ബൻസേമയ്ക്ക് പുരസ്‍കാരം ലഭിച്ചത്. ചാംപ്യൻസ് ലീഗിലും ലാ ലീഗയിലും കരീം ബൻസേമയായിരുന്നു ടോപ് സ്കോറർ. സ്പാനിഷ് ലീഗിൽ 27 ഗോളുകളും ചാമ്പ്യൻസ് ലീഗിൽ 15 ഗോളുകളും ആണ് ബെൻസേമ നേടിയത്.

മികച്ച പരിശീലകനുള്ള യുവേഫ പുരസ്കാരം റയൽ മഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടിക്കാണ്. യോർഗൻ ക്ലോപ്പിനെയും പെപ് ഗാർഡിയോളയെയും പിന്തള്ളിയാണ് പുരസ്കാരം നേടിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.