വിഴിഞ്ഞത്ത് ക്രമസമാധാന പ്രശ്‌നം ഉണ്ടാകുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കണം; അദാനിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി

വിഴിഞ്ഞത്ത് ക്രമസമാധാന പ്രശ്‌നം ഉണ്ടാകുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കണം; അദാനിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം സമരത്തില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതെ നോക്കണമെന്ന് ഹൈക്കോടതി. വിഴിഞ്ഞം പൊലീസ് ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. പതിനൊന്നു ദിവസമായി തുടരുന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍ അദാനി പോര്‍ട്ട് സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.

സമരം കരണം വിഴിഞ്ഞം തുറമുഖ നിര്‍മാണം നിലച്ചെന്നു അദാനിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ദേശീയ പ്രാധാന്യം ഉള്ള പദ്ധതി ഏഴ് ദിവസമായി മുടങ്ങി കിടക്കുകയാണ്. അതേസമയം പ്രശ്‌നം പരിഹരിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ക്കാരിന് നോട്ടീസ് അയക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

സിഐഎസ്എഫിന്റെ സുരക്ഷ ആവശ്യം ഇല്ല. പ്രശ്‌ന പരിഹാരത്തിനു സംസ്ഥാനവും കേന്ദ്രവും ശ്രമം നടത്തുന്നുണ്ട്. ക്രമസമാധാന പ്രശ്‌നം ഉണ്ടെങ്കില്‍ സംസ്ഥാനം സിഐഎസ്എഫിന്റെ സുരക്ഷ ആവശ്യപ്പെടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.