ഭാരത് ഗൗരവ് ട്രെയിന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ ആദ്യ സ്വകാര്യ ട്രെയിനിന്റെ സര്‍വ്വീസ് സെപ്റ്റംബര്‍ രണ്ടിന് സര്‍വ്വീസ് നടത്തും. ഓണത്തിന് നാടുകാണാനുളള ടൂര്‍ പാക്കേജൊരുക്കിയാണ് സ്വകാര്യ റെയില്‍വേയായ ഉളാ റെയില്‍ രംഗത്തെത്തിയിരിക്കുന്നത്.
സെപ്റ്റംബര്‍ രണ്ടിന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 13ന് തിരിച്ചെത്തും. പ്രത്യേകമായി രൂപകല്‍പന ചെയ്ത കോച്ചുകളും എയര്‍ഹോസ്റ്റസ് മാതൃകയിലുള്ള സേവന ജീവനക്കാരും ഇതിന്റെ പ്രത്യേകതയാണ്. ഉളാ റെയിലിന്റെ പത്തുകോച്ചുകള്‍ ഉള്‍പ്പെടുത്തിയുള്ള സ്വകാര്യട്രെയിനാണിത്.
സംസ്ഥാനത്ത് ആദ്യമായാണ് സ്വകാര്യ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. നാല് തേര്‍ഡ് എ.സി കോച്ചുകളും ആറ് നോണ്‍ എ.സി കോച്ചുകളുമാണ് ഉള്ളത്. ഒരാള്‍ക്ക് എ.സിയില്‍ 37950 രൂപയും നോണ്‍ എ.സിയില്‍ 31625 രൂപയുമാണ് നിരക്ക്. രണ്ടോ മൂന്നോ പേര്‍ക്കും ടിക്കറ്റ് എടുക്കുമ്പോഴും കുട്ടികള്‍ക്കും നിരക്കില്‍ ഇളവുണ്ട്. ഭക്ഷണവും യാത്രാ ചെലവും താമസ സൗകര്യവും ഉള്‍പ്പടെയുള്ള ചെലവാണിത്.
മൈസൂര്‍, ഹംപി, ഹൈദരാബാദ്, രാമോജി സ്റ്റുഡിയോ, ഔറംഗാബാദ്, എല്ലോറ, അജന്ത, ഏകതാ പ്രതിമ, ഗോവ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം. കേരളത്തില്‍ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്, മംഗലാപുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.
ഓണ്‍ലൈന്‍ ബുക്കിങിന് www.ularail.com. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: കൊച്ചി 9995988998, തിരുവനന്തപുരം 9447798331.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.