തിരുവനന്തപുരം: സിപിഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങള്‍ നാളെ ആരംഭിക്കും. ഞായറാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റും തിങ്കളാഴ്ച സംസ്ഥാന കമ്മിറ്റിയുമാണ് ചേരുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പി.ബി അംഗം പ്രകാശ് കാരാട്ടും യോഗത്തില്‍ പങ്കെടുക്കും. സംഘടനാ നേതൃതലപ്പത്തെ ക്രമീകരണങ്ങള്‍ ആലോചനയിലുണ്ടെന്നാണ് സൂചന.
ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അവധി നല്‍കിയേക്കുമെന്നാണ് വിവരം. അവധി ആവശ്യപ്പെട്ട് കോടിയേരി കത്തു നല്‍കിയിരുന്നു. എം. വിജയരാഘവനോ ഇ.പി ജയരാജനോ കോടിയേരിയുടെ പകരക്കാരന്‍ ആകുമെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാന സര്‍ക്കാറും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നതിനിടെയാണ് നേതൃയോഗങ്ങള്‍ ചേരുന്നത്. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നേതൃയോഗങ്ങളില്‍ നടക്കും. ഈ വിഷയത്തിലെ തുടര്‍ നടപടികളാകും യോഗം പരിശോധിക്കുക. ഇത് കൂടാതെ ലോക്സഭ തെരഞ്ഞെടുപ്പ് ചര്‍ച്ചകളും നടക്കും. ഞായറാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാകും മറ്റ് അജണ്ടകള്‍ തീരുമാനിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.