അക്ഷയ ഷാജിയ്ക്ക് പിന്നാലെ എം.ഡി.എം.എയുമായി മറ്റൊരു യുവതിയും കൂട്ടാളിയും അറസ്റ്റില്‍

അക്ഷയ ഷാജിയ്ക്ക് പിന്നാലെ എം.ഡി.എം.എയുമായി മറ്റൊരു യുവതിയും കൂട്ടാളിയും അറസ്റ്റില്‍

ചവറ: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവതി ഉള്‍പ്പടെ രണ്ടു പേര്‍ പിടിയില്‍. ചവറ പന്മന മിടാപ്പള്ളി ചിരാളത്ത് പുത്തന്‍ വീട്ടില്‍ ഹുസൈന്‍ (30), ചവറ പയ്യലക്കാവ് ത്രിവേണിയില്‍ ജോസ്ഫിന്‍ (27) എന്നിവരെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി ചവറ കാട്ടില്‍മേക്കതില്‍ ക്ഷേത്രത്തിന് കിഴക്ക് ഭാഗത്തുള്ള ശ്രീ ഭദ്ര ലോഡ്ജിന് സമീപമുള്ള റോഡില്‍ സംശയാസ്പദമായി കണ്ട വാഹനം പരിശോധിച്ചപ്പോഴാണ് ഇരുവരും പിടിയിലായത്. ഇവരുടെ വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ 1050 മില്ലിഗ്രാം എം.ഡി.എം.എയും 16.25 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.

കരുനാഗപ്പള്ളി അസി. കമീഷണര്‍ വി.എസ് പ്രദീപ്കുമാറിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ യു.പി വിപിന്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ജിബി, ജയപ്രകാശ്, എസ്.സി.പി.ഒ ഉഷ, സി.പി.ഒമാരായ രതീഷ്, അനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ലഹരി കടത്ത് കേസില്‍ പിടിയിലായ അക്ഷയ എന്ന പെണ്‍കുട്ടിയുടെ കരച്ചില്‍ കേരളം കേട്ടതാണ്. ഇപ്പോള്‍ അതേപാതയില്‍ മറ്റൊരു പെണ്‍കുട്ടിയും പിടിക്കപ്പെട്ടിരിക്കുന്നു. അക്ഷയ ഷാജി കഴിഞ്ഞ നാല് വര്‍ഷമായി കൂട്ടുപ്രതി യൂനുസ് റസാക്കുമായി ഒന്നിച്ചു താമസിക്കുകയായിരുന്നു. അക്ഷയ ലഹരി മാഫിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത് എപ്പോഴാണെന്ന് ഇനിയും പൊലീസിന് കണ്ടെത്താനായിട്ടില്ല. യൂനുസും ഹുസൈനും ഇനിയും പല സ്ഥലത്ത് പല പേരുകളില്‍ പ്രത്യക്ഷപ്പെടും. പെണ്‍കുട്ടികളെ വലയിലാക്കുകയും ചെയ്യും. ഇതിനെതിരെ ശക്തമായ അന്വേഷണം ഉണ്ടാവണമെന്നാണ് പൊതുജനാഭിപ്രായം. 

കഴിഞ്ഞ ദിവസം മാത്യു കുഴല്‍ നാടന്‍ എംഎല്‍എ നിയമസഭയില്‍ പറഞ്ഞതുപോലെ കെണികളില്‍പ്പെട്ട് നമ്മുടെ ചെറുപ്പക്കാര്‍ ഇല്ലാതാവുകയാണ്. ഇതിനെ തടയാന്‍ പഴുതടച്ച അന്വേഷണമാണ് വേണ്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.