ദുബായ്മ : ധ്യവേനല്‍ അവധി കഴിഞ്ഞ് യുഎഇയില്‍ സ്കൂളുകള്‍ നാളെ തുറക്കും. ഇന്ത്യന്‍ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളില്‍ ഏപ്രിലില്‍ ആരംഭിച്ച അധ്യയന വർഷത്തിന്‍റെ തുടർ പഠനമാണ് നടക്കുക. യുഎഇ പാഠ്യപദ്ധതിയ്ക്ക് കീഴിലുളള വിദ്യാലയങ്ങളില്‍ പുതിയ അധ്യയന വർഷമാണ് നാളെ ആരംഭിക്കുക.
യുഎഇയിലെ സ്കൂളുകള്‍ക്ക് വിദ്യാഭ്യാസമന്ത്രാലയം നല്‍കിയ പൊതു നിർദ്ദേശം അനുസരിച്ച് 12 വയസിന് മുകളില്‍ പ്രായമുളള കുട്ടികള്‍ സ്കൂളിലെത്തിയുളള ആദ്യദിനം 96 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ പരിശോധന നടത്തി ഫലം ഹാജരാക്കണം. ഓരോ എമിറേറ്റിലേയും വിദ്യാഭ്യാസമന്ത്രാലയങ്ങള്‍ക്ക് ഇക്കാര്യത്തില്‍ സ്കൂളുകള്‍ക്ക് നിർദ്ദേശം നല്കാം. ദുബായിലെ സ്കൂളുകള്‍ക്ക് ഈ നിബന്ധന ബാധകമല്ല. സർക്കാർ സ്കൂളുകളിലെ കുട്ടികള്‍ക്ക് വിവിധ ഇടങ്ങളില്‍ സൗജന്യമായി കോവിഡ് പരിശോധന നടത്താനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്.
കോവിഡ് ഭീതി പൂർണമായും ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് കുട്ടികള്‍ പുതിയ ടേമിലേക്ക് കടക്കുന്നത്. പഠനയാത്രകളും മറ്റും നടത്താന്‍ ഇത്തവണ സ്കൂളുകള്‍ക്ക് അനുമതിയുണ്ടെന്നുളളതും ആശ്വാസമാണ്. കലാ കായിക മത്സരങ്ങളും ഈ ടേമിലാണ് മിക്ക സ്കൂളുകളും സംഘടിപ്പിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.