നോയിഡയിലെ ഇരട്ട ടവര്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചു

നോയിഡയിലെ ഇരട്ട ടവര്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചു

നോയിഡ: നോയിഡയിലെ അനധികൃത കെട്ടിടം നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചു. സൂപ്പര്‍ ടെക് കമ്പനി നിര്‍മിച്ച അപെക്സ്, സെയാന്‍ എന്നീ ഇരട്ട ടവറുകളാണ് പൊളിച്ച് നീക്കിയത്. 3,700 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇരട്ട ടവറുകള്‍ തകര്‍ത്തത്.

മൂന്ന് സൈറനുകള്‍ക്ക് ശേഷമാണ് കെട്ടിടം തകര്‍ത്തത്. സുരക്ഷിതമായാണ് കെട്ടിടം നിലം പതിച്ചത്. മരട് ഫ്ളാറ്റ് പൊളിച്ച എഡിഫൈസ് എഞ്ചിനിയറിങ് ആണ് ഈ ടവറുകളും പൊളിച്ചത്.



നോയിഡ സെക്ടര്‍ 93എ യിലെ കെട്ടിടങ്ങളാണ് പൊളിച്ചത്. പൊളിക്കലിന്റെ ഭാഗമായി സമീപത്ത് താമസിച്ചിരുന്ന 1500 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.