കാര്‍ട്ടണ്‍ ബോക്സില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; കരിപ്പൂരില്‍ യുവതി ഉള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍

കാര്‍ട്ടണ്‍ ബോക്സില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; കരിപ്പൂരില്‍ യുവതി ഉള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. രണ്ട് യാത്രക്കാരില്‍ നിന്നായി 518 ഗ്രാം സ്വര്‍ണം പിടികൂടി. ജിദ്ദയില്‍ നിന്ന് എത്തിയ പാലക്കാട് സ്വദേശി മുഹമ്മദ്, ഷാര്‍ജയില്‍ നിന്ന് എത്തിയ യുവതി എന്നിവരില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്. ഡിസ്‌ക് രൂപത്തില്‍ കാര്‍ട്ടണ്‍ ബോക്സില്‍ ഒളിപ്പിച്ച നിലയിലാണ് മുഹമ്മദ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

ഇന്നലെ സ്റ്റീമറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 25 ലക്ഷം രൂപയുടെ സ്വര്‍ണവും കരിപ്പൂരില്‍ പിടികൂടിയിരുന്നു. കസ്റ്റംസിന്റെ നേതൃത്വത്തിലാണ് സ്വര്‍ണം പിടിച്ചെടുത്തത്. ജിദ്ദയില്‍ നിന്നും എത്തിയ മലപ്പുറം സ്വദേശി അബൂബക്കര്‍ സിദ്ദീഖാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 497 ഗ്രാം സ്വര്‍ണം കടത്താനാണ് ശ്രമിച്ചത്. ഇതിന് വിപണിയില്‍ 25,81,915 രൂപ മൂല്യം വരുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയിലായതും ഈ മാസം തന്നെയാണ്. കസ്റ്റംസ് സൂപ്രണ്ട് പി. മുനിയപ്പയെയാണ് മലപ്പുറം പൊലീസ് പിടികൂടിയത്. കടത്ത് സ്വര്‍ണവും നിരവധി പാസ്‌പോര്‍ട്ട്കളും ഇയാളില്‍ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. 320 ഗ്രാമം സ്വര്‍ണവും അഞ്ച് ലക്ഷം രൂപയുമാണ് കസ്റ്റംസ് സൂപ്രണ്ടിന്റെ പക്കല്‍ നിന്ന് കണ്ടെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.