ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടി; ഇത്തരം ശൈലി വേണ്ടെന്ന് ആരോഗ്യ മന്ത്രിയോട് സ്പീക്കര്‍

ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടി; ഇത്തരം ശൈലി വേണ്ടെന്ന് ആരോഗ്യ മന്ത്രിയോട് സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭയില്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാത്തതില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് സ്പീക്കറുടെ താക്കീത്. പി.പി.ഇ കിറ്റ് അഴിമതിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ആവര്‍ത്തിച്ചുവെന്ന പ്രതിപക്ഷ പരാതിയില്‍ ആണ് സ്പീക്കറുടെ ഇടപെടല്‍. ഈ ശൈലി ആവര്‍ത്തിക്കരുത് എന്ന സ്പീക്കറുടെ നിര്‍ദേശം നിയമ സഭ സെക്രട്ടേറിയേറ്റ് മന്ത്രിയെ അറിയിച്ചു.

കോവിഡ് കാലത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ പി.പി.ഇ കിറ്റ് വാങ്ങിയതിലടക്കം ഉണ്ടായ ക്രമക്കേടുകള്‍ പുറത്തു വന്നിരുന്നു. ഈ വിഷയത്തില്‍ ഉന്നയിച്ച വ്യത്യസ്ത ചോദ്യങ്ങള്‍ക്ക് ആരോഗ്യമന്തി നല്‍കിയത് ഒരേ മറുപടി എന്നാണ് പ്രതിപക്ഷത്തിന്റെ പരാതി. മറുപടി മനപൂര്‍വ്വം ഒഴിവാക്കുന്നു എന്നും വിവരം ലഭിക്കാനുള്ള അവകാശം ഇല്ലാതാകുന്നു എന്നും കാണിച്ചു എ.പി അനില്‍കുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. ഈ പരാതിയിലാണ് സ്പീക്കര്‍ ഇടപെട്ടത്.

ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടി ആവര്‍ത്തിച്ചു നല്‍കരുത്. ഇത്തരം ശൈലി ഒഴിവാക്കണം എന്നും സ്പീക്കര്‍ അസാധാരണ മുന്നറിയിപ്പ് മന്ത്രിക്ക് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.