പൂളില്‍ 'ഫൂളാ'ക്കിയവരെ ഗൂഗിള്‍ മാപ്പിങ്ങില്‍ കുടുക്കി ഫ്രാന്‍സ്; നികുതി ഇനത്തില്‍ പിരിച്ചെടുത്തത് 10 മില്യണ്‍ യൂറോ

പൂളില്‍ 'ഫൂളാ'ക്കിയവരെ ഗൂഗിള്‍ മാപ്പിങ്ങില്‍ കുടുക്കി ഫ്രാന്‍സ്; നികുതി ഇനത്തില്‍ പിരിച്ചെടുത്തത് 10 മില്യണ്‍ യൂറോ

പാരീസ്: സര്‍ക്കാര്‍ അറിയാതെ നിര്‍മിച്ച നീന്തല്‍കുളങ്ങള്‍ ഗുഗിളിന്റെ സഹായത്തോടെ മാപ്പിംഗ് നടത്തി കണ്ടെത്തി ഫ്രാന്‍സിലെ നികുതി വകുപ്പ് പിരിച്ചെടുത്തത് 10 മില്യണ്‍ യൂറോ. ഗൂഗിളും ഫ്രഞ്ച് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ കാപ്ജെമിനിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയര്‍ വഴി നടത്തിയ അന്വേണത്തില്‍ 20,000 ത്തിലധികം മറഞ്ഞിരിക്കുന്ന നീന്തല്‍ക്കുളങ്ങളാണ് കണ്ടെത്തിയത്. ആകാശ ദൃശ്യങ്ങളുടെ സഹായത്തോടെ ഒമ്പത് ഫ്രഞ്ച് പ്രദേശങ്ങളില്‍ മാത്രം നടത്തിയ അന്വേഷണം വിജയിച്ചകരമായതോടെ രാജ്യം മുഴുവനായി മാപ്പിംഗ് നടത്താനുള്ള തീരുമാനത്തിലാണ് നികുതി വകുപ്പ്.

2020 ലെ ഔദ്യോഗിക കണക്ക് പ്രകാരം രാജ്യത്താകെ 3.2 ദശലക്ഷത്തിലധികം സ്വകാര്യ നീന്തല്‍ക്കുളങ്ങളാണ് ഉണ്ടായിരുന്നത്. കോവിഡ് കാലത്ത് ഇതിന്റെ എണ്ണം കുതിച്ചുയര്‍ന്നതായ വെബ്സൈറ്റ് സ്റ്റാറ്റിസ്റ്റ പ്രകാരം ശേഖരിച്ച വിവരങ്ങളില്‍ നിന്ന് സര്‍ക്കാരിന് മനസിലായി. പുതിതായി നിര്‍മിക്കപ്പെട്ട നീന്തല്‍ക്കുളങ്ങളില്‍ അധികവും നികുതി അടയ്ക്കാതെ നിര്‍മിച്ചവയായിരുന്നു.

322 ചതുരശ്ര അടി വിസ്തീര്‍ണമുള്ള നീന്തല്‍ കുളത്തിന് ഒരു വര്‍ഷം 200 യൂറോ ആണ് നികുതി. കുളത്തില്‍ ഉപയോഗിക്കുന്ന വെള്ളത്തിനും പ്രത്യേകം പണം നല്‍കണം. അനധികൃതമായി നീന്തല്‍ക്കുളങ്ങള്‍ നിര്‍മിക്കുന്നവര്‍ വര്‍ഷം തോറുമുള്ള പ്രൊപ്പര്‍ട്ടി ടാക്‌സും വെള്ളത്തിന്റെ പണംവും നല്‍കുന്നില്ലെന്നാണ് കണ്ടെത്തല്‍. ഇത് പ്രദേശിക ഭരണകൂടങ്ങള്‍ക്കും സര്‍ക്കാരിനും വന്‍ സാമ്പത്തിക്ക നഷ്ടം ഉണ്ടാക്കുന്നതാണെന്നും പബ്ലിക് ഫിനാന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അന്റോയിന്‍ മാഗ്‌നന്റ് പറഞ്ഞു.

കടുത്ത വേനല്‍ പ്രതിസന്ധി നേരിടുന്ന ഫ്രാന്‍സില്‍ നൂറിലധികം മുനിസിപ്പാലിറ്റികള്‍ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലാണ്. പൂളുകളിലേക്ക് കണക്കില്‍പ്പെടാതെ വെള്ളം ഉപയോഗിക്കുന്നതുവഴി രാജ്യത്താകമാനം ജലപ്രതിസന്ധി രൂക്ഷമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

1961 ശേഷം ഏറ്റവും വലിയ വരള്‍ച്ചയെ നേരിടുന്ന ഫ്രാന്‍സില്‍ ജൂലൈ മാസത്തില്‍ 9.7 മില്ലിമീറ്റര്‍ മഴ മാത്രമേ പെയ്തുള്ളൂ. ജല സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെ അനധികൃത നീന്തല്‍ക്കുളങ്ങളിലേക്ക് കണക്കില്ലാതെ ജലം ഉപയോഗിക്കപ്പെടുന്നത് ഗുരുതര നിയമലംഘനമാണെന്നും അതു തുടരാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.